
കണ്ണൂര്‍: കെ ടി ജയകൃഷ്ണന് അനുസ്മരണത്തോടനുബന്ധിച്ച് തലശ്ശേരിയില്‍ നടത്തിയ ആര്‍എസ്എസ് പരിപാടിയില്‍ മുസ്ലിം പള്ളികള്‍ ആക്രമിക്കുമെന്ന രീതിയിലുള്ള ഭീഷണി പ്രകടനം കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും ആര്‍എസ്എസ്സിനെ തെരുവില്‍ നേരിടുവാന്‍ പൊതുസമൂഹം ഒരുങ്ങിയിരിക്കണമെന്നും എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് അഡ്വ: കെ സി ഷബീര്‍ ആവശ്യപ്പെട്ടു.
ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകത്തില്‍ മുസ്ലിങ്ങള്‍ക്കോ മുസ്ലിം സംഘടനകള്‍ക്കോ യാതൊരു ബന്ധവുമില്ലെന്നിരിക്കെ മുസ്ലിംകള്ക്ക് നേരെയുള്ള ആക്രോശ പ്രകടനം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും എന്ത് വിലകൊടുത്തും ഇത്തരം വെല്ലുവിളികളെ നേരിടുവാന്‍ എസ്ഡിപിഐ നേതൃത്വം കൊടുക്കുമെന്നും തുടര്‍ച്ചയായുള്ള ഇത്തരം പ്രകോപനപരമായ പ്രസംഗങ്ങളും പ്രകടനങ്ങളും ഗൗരവമായി തന്നെ സമൂഹം കാണണമെന്നും യോഗം അഭിപ്രായപ്പെട്ടു. നിരന്തരമായ ആക്രോശങ്ങളിലൂടെ മുസ്ലിം സമൂഹവും പൊതുസമൂഹവും ഭയപ്പെടുമെന്നാണ് ആര്‍എസ്എസ് വ്യാമോഹിക്കുന്നതെങ്കില്‍ ഭയത്തിന്റെ ബാലപാഠം എന്താണെന്ന് സംഘപരിവാരത്തെ കൃത്യമായി പഠിപ്പിക്കുവാന്‍ എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍ സജ്ജമാണെന്നും അഡ്വ: കെ സി ഷബീര്‍ കൂട്ടിച്ചേര്‍ത്തു.
മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗ്ലാ, വൈസ് പ്രസിഡന്റ് നിയാദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)