
ലഖ്നൗ: സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരായ വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരേ കേസ്. സുക്കര്‍ബര്‍ഗിനെ കൂടാതെ മറ്റു 49 പേര്‍ക്കെതിരേയും കേസെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കനൂജ് ജില്ലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യാദവിനെതിരെ അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റുചെയ്യാന്‍ അദ്ദേഹത്തിന്റെ പ്ലാറ്റ്ഫോം ഉപയോഗിച്ചെന്നാണ് എഫ്ഐആറിലുള്ളത്. യുപിയിലെ കനൗജ് ജില്ലയിലെ സരഹതി ഗ്രാമവാസിയായ അമിത് കുമാറിന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. 'ബുവാ ബാബു' എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പേജില്‍ സമാജ്വാദി പാര്‍ട്ടി മേധാവിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം നടന്നതായി അമിത് കുമാര്‍ പരാതിയില്‍ പറയുന്നു. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിരാളികളായ ബിഎസ്പി അധ്യക്ഷ മായാവതിയും അഖിലേഷ് യാദവും സഖ്യമുണ്ടാക്കിയപ്പോഴാണ് 'ബുവാ ബാബുവ' എന്ന പദം ഉണ്ടായത്. 'അന്വേഷണത്തിനിടെ (ഫേസ്ബുക്ക്) പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് സക്കര്‍ബര്‍ഗിന്റെ പേര് ഉയര്‍ന്നുവന്നതെന്ന് ഒരു മുതിര്‍ന്ന ജില്ലാ പോലീസ് ഉദ്യോഗസ്ഥന് പിടിഐയോട് പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)