
- സോഷ്യൽ കൊമേഴ്സിലൂടെ ആഴത്തിലുള്ളതും വിജ്ഞാനപരവുമായ ഷോപ്പിംഗ് സാധ്യമാക്കി കൊണ്ട് അടുത്ത 3-4 വർഷത്തിനുള്ളിൽ പ്രതിമാസ സജീവ ഉപയോക്താക്കളിൽ ~50% ആളുകളെ എൻഗേജ് ചെയ്യിപ്പിക്കാനാകുമെന്ന് മിന്ത്ര വിശ്വസിക്കുന്നു.
- ആഴത്തിലുള്ള ഉപഭോക്തൃ ഇടപഴകലിനായി പ്രതിമാസം 1000 മണിക്കൂറോളം വരുന്ന തത്സമയ വീഡിയോഉള്ളടക്കം വിനിയോഗിച്ചുകൊണ്ട് ക്രിയേറ്റർ ഇക്കോണമിയിലേയ്ക്ക് ഗണ്യമായി സംഭാവന ചെയ്യാനും മിന്ത്ര ലക്ഷ്യമിടുന്നു.
- ഭാവിയിൽ ബ്രാൻഡുകൾ ഒപ്റ്റിമൈസ് ചെയ്ത് പ്രവർത്തിക്കുന്നതിനായി ഉൽപ്പന്നം കണ്ടെത്തുന്നത്, വ്യക്തിഗതമാക്കൽ, വാങ്ങാനുള്ള എളുപ്പം, കമ്മ്യൂണിറ്റി, എഡ്യൂട്ടെയ്ൻമെന്റ് എന്നീ ഘടകങ്ങൾ സംയോജിപ്പിക്കുന്നു.
ബെംഗളൂരു: ഇൻഫ്ലുവൻസർമാരെ ഉൾപ്പെടുത്തിയുള്ള ഉള്ളടക്കം തയ്യാറാക്കുന്നതിന് തുടക്കമിട്ട മിന്ത്ര, അതിവേഗം മാറി കൊണ്ടിരിക്കുന്ന ഉള്ളടക്ക ഉപഭോഗ രീതികളും ഉപഭോക്താക്കളുടെ ഷോപ്പിംഗ് മുൻഗണനകളും നിറവേറ്റുന്നതിനായി സോഷ്യൽ കൊമേഴ്സിലേക്ക് ചുവടുവെക്കുന്നതായി പ്രഖ്യാപിച്ചു. ഈ ലോഞ്ചിന്റെ ഭാഗമായി ഇത്തരത്തിൽ ഇതാദ്യമായി ഇന്ററാക്ടീവും തത്സമയവുമായ ഷോപ്പിംഗ് അനുഭവം രാജ്യത്തെ ദശലക്ഷക്കണക്കിന് ഷോപ്പർമാരുടെ വിരൽത്തുമ്പിലേക്ക് കൊണ്ടുവരുന്ന എം-ലൈവും മിന്ത്ര അവതരിപ്പിക്കുന്നു. സോഷ്യൽ കൊമേഴ്സ് ചാർട്ടർ ആരംഭിക്കുന്നതിലൂടെ പ്രചോദനവും കൊമേഴ്സും ഒരൊറ്റ പ്ലാറ്റ്ഫോമിന് കീഴിൽ കൊണ്ടുവന്ന് ഇവ രണ്ടും തമ്മിലുള്ള വേർതിരിവ് ഇല്ലാതാക്കി ഉപഭോക്താക്കളുടെ ഷോപ്പിംഗ് രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ മിന്ത്ര ശ്രമിക്കുന്നു. ഈ ചാർട്ടറിലൂടെ ലോകോത്തര ഫാഷൻ ലോകത്തേക്കും ഏറ്റവും അധികം ഡിമാൻഡുള്ള ട്രെൻഡുകളിലേക്കും ആക്സസ് ചെയ്യാൻ ശ്രമിക്കുന്ന, ഫാഷനിലും സോഷ്യൽ മീഡിയയിലും പ്രായോഗിക ജ്ഞാനമുള്ള യുവാക്കളെയും യുവതികളെയുമാണ് മിന്ത്രലക്ഷ്യമിടുന്നത്.
മിന്ത്രയുടെ സോഷ്യൽ കൊമേഴ്സ് പ്രവേശനം: ഇന്ന് ഫാഷൻ-ഫോർവേഡ് ആയ ഉപഭോക്താക്കൾ നടത്തുന്ന~70% പർച്ചേസുകളും നടക്കുന്നത് സോഷ്യൽ പ്ലാറ്റ്ഫോമുകളിലാണ്, മാത്രമല്ല ഇൻഡസ്ട്രി റിപ്പോർട്ടുകൾഅനുസരിച്ച് സോഷ്യൽ കൊമേഴ്സ് മേഖലയിലെ ഏറ്റവും കൂടുതൽ പോപുലർ ആയ വിഭാഗങ്ങൾ ഫാഷൻ,ബ്യൂട്ടി എന്നിവയാണ്. ഉപഭോക്താക്കൾ ഷോപ്പിംഗ് ചെയ്യുന്ന രീതി എങ്ങനെയാകണമെന്ന് തീരുമാനിക്കുന്നതിൽ ഷോപ്പിംഗിന്റെ ഭാവിയായ സോഷ്യൽ കൊമേഴ്സ് ചാർട്ടർ പ്രധാന പങ്ക് വഹിക്കാൻ സാധ്യതയുണ്ടെന്നാണ് കമ്മ്യൂണിറ്റി, കണക്ഷൻ, വിശ്വാസ്യത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മിന്ത്ര വിശ്വസിക്കുന്നത്.
ഉപഭോക്താക്കൾ, ക്രിയേറ്റർമാർ, ബ്രാൻഡുകൾ എന്നിവയ്ക്ക് ഒരുപോലെ മൂല്യം നൽകുന്ന മൂന്ന് വ്യത്യസ്ത ആശയങ്ങൾ മിന്ത്രയുടെ സോഷ്യൽ കൊമേഴ്സ് ബിസിനസിനുണ്ട്:
1. എം-ലൈവ് - തത്സമയ കൊമേഴ്സ് പ്ലാറ്റ്ഫോമായ മിന്ത്ര എം-ലൈവ് എന്ന ലൈവ് വീഡിയോ സ്ട്രീമിംഗ് അവതരിപ്പിക്കുന്നതിലൂടെ സോഷ്യൽ മീഡിയയെ കുറിച്ച് അടിസ്ഥാന ധാരണയുള്ളവരും ഫാഷൻ ബോധമുള്ളവരുമായ ഇന്നത്തെ തലമുറയ്ക്കും ഒപ്പം ഭാവിക്കും അനുയോജ്യമായ ഷോപ്പിംഗ് സജ്ജമാക്കുന്നു. മിന്ത്ര ആപ്പിൽ ഇൻഫ്ലുവൻസർമാരും വിദഗ്ദ്ധരും ഹോസ്റ്റ് ചെയ്യുന്ന തത്സമയ വീഡിയോ സെഷനുകളിൽ അവർ ക്യൂറേറ്റ് ചെയ്ത ഉൽപ്പന്നം, സ്റ്റൈലിംഗ് ആശയങ്ങൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്യുന്നതിലൂടെ ഉപഭോക്താക്കളും ബ്രാൻഡുകളും തമ്മിലുള്ള തത്സമയ ഇടപഴകൽ സാധ്യമാക്കുന്നതിനും തുടർന്ന് തൽക്ഷണം ഷോപ്പ് ചെയ്യാൻ പ്രേക്ഷകരെ പ്രാപ്തമാക്കുന്നതിനും എം-ലൈവ് ലക്ഷ്യമിടുന്നു. വിദഗ്ദ്ധരുടെ സഹായത്തോടെയുള്ള ഓഫ്ലൈൻ ഷോപ്പിംഗ് അനുഭവത്തിന് സമാനമായ ഒന്നാണ് പൂർണ്ണമായും ഓൺലൈനായ എം-ലൈവ്. സ്റ്റൈലിംഗ്, ഫിറ്റ്മെന്റ്, ഉൽപ്പന്ന ഗുണനിലവാരം, മെറ്റീരിയൽ എന്നിങ്ങനെയുള്ള വിവിധ കാര്യങ്ങളെ കുറിച്ച് തൽക്ഷണം നിർദ്ദേശം ലഭിക്കുമ്പോൾ ഉപഭോക്താക്കൾക്ക് വിശ്വാസ്യതയുള്ള, അവർ തിരിച്ചറിയുന്ന വിദഗ്ദ്ധർ സ്വതന്ത്രമായി ക്യൂറേറ്റ് ചെയ്ത് ഉൽപ്പന്നങ്ങളുടെ ഇന്ററാക്ടീവ് വിവരണങ്ങൾ ലഭിക്കുമെന്നതാണ് പ്രധാന നേട്ടം. തത്സമയ സെഷനുകളിൽ ഒരേസമയം നിരവധി ഉപയോക്താക്കൾ ചേരുന്നതിനാൽ ഒരു കമ്മ്യൂണിറ്റി എന്ന നിലയിൽ ഉപയോക്താക്കൾക്ക് ഷോപ്പിംഗ് നടത്താനും അതിന്റെ അറിവ്, നിരീക്ഷണങ്ങൾ, ചോദ്യങ്ങൾ, അഭിപ്രായങ്ങൾ എന്നിവ പ്രയോജനം ചെയ്യുന്നതിലൂടെ സാമൂഹിക പിന്തുണയോട് കൂടിയതും കൂടുതൽ ആത്മവിശ്വാസമുള്ളതുമായ ഷോപ്പിംഗ് തീരുമാനം എടുക്കുവാൻ സാധിക്കുന്നു.
2. മിന്ത്ര സ്റ്റുഡിയോ - ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലെ സമാനതകളില്ലാത്ത വ്യക്തിഗതമാക്കിയ ഉള്ളടക്ക ഡെസ്റ്റിനേഷൻ എന്ന നിലയിൽ, ഉപയോക്താക്കൾക്ക് 20,000-ത്തിലധികം ഒറിജിനലും പ്രചോദനാത്മകവും ഷോപ്പിംഗ് ചെയ്യാവുന്നതുമായ ഫാഷൻ, ബ്യൂട്ടി, ലൈഫ്സ്റ്റൈൽ ഉള്ളടക്ക അസറ്റുകളിലേക്ക് ആക്സസ് നൽകികൊണ്ട് മിന്ത്രയെ മുൻപന്തിയിലെത്തിക്കാൻ മിന്ത്ര സ്റ്റുഡിയോ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ 6 മാസത്തിനുള്ളിൽ തന്നെ ഈ പ്ലാറ്റ്ഫോം 25 മടങ്ങ് വളർന്നു. മിന്ത്രയിലെ ചില മുൻനിര ബ്രാൻഡുകൾക്ക് മിന്ത്ര സ്റ്റുഡിയോയിൽ 2-3 മടങ്ങ് വരെ വരുന്ന വലിയ കമ്മ്യൂണിറ്റികളുണ്ട്. ഇൻഫ്ലുവൻസർമാർ നേതൃത്വം നൽകുന്ന സമാനമായ മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് 3-4 മടങ്ങ് അധികമാണിത്. മെട്രോകൾ, ടിയർ 2 പട്ടണങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ചെറുപ്പക്കാർ, പ്രീമിയം ഷോപ്പർമാർ എന്നിവരെ ഷോപ്പിംഗിനായി ആകർഷിക്കാൻ ഈ ഇൻ-ഹൗസ്ബിൽറ്റ് പ്ലാറ്റ്ഫോമിന് കഴിഞ്ഞു. മിന്ത്ര സ്റ്റുഡിയോയിലൂടെ ഫാഷൻ ആശയങ്ങളും ഉപഭോക്തൃ ഇടപഴകലും ശക്തിപ്പെടുത്തി കൊണ്ട് ഉള്ളടക്കത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മേഖലയിൽ ശക്തമായ സ്ഥാനം കൈവരിക്കുന്ന ആദ്യകാല ഇ-കൊമേഴ്സ് കമ്പനികളിൽ ഒന്നായി മിന്ത്ര മാറി.
3. മിന്ത്ര ഫാഷൻ സൂപ്പർസ്റ്റാർ - ഈ തനതായ, പൂർണ്ണമായും ഷോപ്പിംഗ് ചെയ്യാവുന്ന ഡിജിറ്റൽ റിയാലിറ്റി ഷോയുടെ സീസൺ 3 തത്സമയം നടന്നു കൊണ്ടിരിക്കുമ്പോൾ ഇന്ത്യയിലെ ജനപ്രിയമായ ഫാഷൻ, ഇൻഫ്ലുവൻസർമാരെ അവതരിപ്പിക്കുന്നത് തുടരുന്നു. ഓരോ പതിപ്പുകളും കഴിയുമ്പോഴും ക്രിയേറ്റർ ഇക്കോണമിയെ ശാക്തീകരിക്കാനുള്ള മിന്ത്രയുടെ വിഷൻ ഈ ഷോയിലൂടെ സാധ്യമാക്കുന്നു. 'ഐ വെയർ മൈ സ്റ്റോറി' എന്ന ഈ വർഷത്തെ തീം ഇന്ത്യയുടെ ഏറ്റവും മികച്ച അടുത്ത ഫാഷൻ ഇൻഫ്ലുവെൻസറെ കണ്ടെത്താനുള്ള ആവേശവും പ്രകടമാക്കുന്നു, ഒപ്പം ഐക്കോണിക് ഫാഷൻ ട്രെൻഡുകളും സോഷ്യൽ മീഡിയയും തമ്മിലുള്ള ബന്ധം പരമാവധി പ്രയോജനപ്പെടുത്തുന്നു.
മിന്ത്രയുടെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ ~20% നിലവിൽ മിന്ത്ര സ്റ്റുഡിയോയിൽ സജീവമാണ്, മാത്രമല്ല സോഷ്യൽ കൊമേഴ്സ് ചാർട്ടർ വളർച്ചാ ഘട്ടത്തിലായതിനാൽ അടുത്ത 3-4 വർഷത്തിനുള്ളിൽ ഇത് 50% ആയി വർദ്ധിക്കുമെന്നും മിന്ത്ര പ്രതീക്ഷിക്കുന്നു.
ബ്രാൻഡുകൾക്ക് ശക്തമായ ഒരു എനേബ്ലർ: ബ്രാൻഡുകൾക്കു വേണ്ടിയുള്ള മിന്ത്രയുടെ സോഷ്യൽ കൊമേഴ്സ് ആശയത്തിലൂടെ ഫാഷൻ-ഫോർവേഡായ ഉപഭോക്താക്കളുടെ ഏറ്റവും വലിയ കമ്മ്യൂണിറ്റികളുമായി മികച്ച കണക്ഷനുകൾ സ്ഥാപിക്കുന്നതിന് ജനപ്രിയ ഇൻഫ്ലുവൻസർമാരുടെയും വിദഗ്ദ്ധരുടെയും സാന്നിധ്യം ഉറപ്പാക്കുന്നു. തിരക്കേറിയ പ്ലാറ്റ്ഫോമിൽ ബ്രാൻഡുകളെ എടുത്തു കാണിക്കുന്നതിന് ഫീച്ചറുകളുടെയും മറ്റ് വശങ്ങളുടെയും അവതരണം ഡിമാൻഡുകൾക്ക് അനുസരിച്ച് തത്സമയവും പ്രദർശിപ്പിക്കാൻ അവരെ പ്രാപ്തമാക്കുന്നു. വില നോക്കി മാത്രമല്ലാതെ ട്രെൻഡുകളും ഗുണനിലവാരവും അനുസരിച്ച് വിൽപ്പന വിപുലീകരിക്കാനുള്ള അവരുടെ സാധ്യത വർദ്ധിക്കുന്നു. ഇത് മാത്രമല്ല, ഒരു കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ബ്രാൻഡുകൾക്ക് വേണ്ടി ചർച്ചകൾ നടത്തുന്നതിന് മുൻനിര ഇൻഫ്ലുവെൻസർമാരുമായി ബന്ധപ്പെടാനുളള അപൂർവ അവസരവും ലഭിക്കുന്നു. ഉപഭോക്താക്കളുടെ ഉയർന്ന സന്ദർശന ഫ്രീക്ക്വൻസി, ഉയർന്ന ഡിമാൻഡ്, പുതിയ, യുവ പ്രേക്ഷകർക്ക് മികച്ച ആർഒഐ-യോട് കൂടിയ ആകർഷകമായ ഡെസ്റ്റിനേഷൻ എന്നിവ സാധ്യമാക്കുന്നതിനായി പ്ലാറ്റ്ഫോം കൂടുതൽ ആകർഷകമാക്കുകയും അതിലെ ട്രാഫിക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു എഞ്ചിനായും ഇത് പ്രവർത്തിക്കുന്നു.
ക്രിയേറ്റർ ഇക്കോണമി സാധ്യമാക്കുന്നു: രാജ്യമെമ്പാടും ഉയർന്നു വരുന്ന പുതിയ ഡിജിറ്റൽ-ഫസ്റ്റ് ഉള്ളടക്ക ക്രിയേറ്റർമാരിലൂടെ ഇന്ത്യയിലെ ഇൻഫ്ലുവൻസർ ഇക്കോസിസ്റ്റം ഗണ്യമായി വളരാൻ തുടങ്ങിയിരിക്കുന്നു. സോഷ്യൽ കൊമേഴ്സിലേക്ക് ചുവടുവെയ്ക്കുന്നതിലൂടെ കഴിവുള്ള നൂറുകണക്കിന് ഇൻഫ്ലുവൻസർമാർക്ക് ആവശ്യമായ പ്ലാറ്റ്ഫോം നൽകിക്കൊണ്ട് ഉപഭോക്തൃ-ഇൻഫ്ലുവൻസർമാർ ഇടപഴകലിനായി ഒരു പുതിയ ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ മിന്ത്ര ഒരുങ്ങുന്നു, ഒപ്പം ഫോളോവേഴ്സുമായി ഇടപഴകാനും പുതിയ ഫോളോവേഴ്സിനെ നേടുന്നതിനുമായി അവരുടെ മൂല്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും, ബിസിനസിന് മികച്ച നേട്ടം കൈവരിക്കുന്നതിൽ, വിൽപ്പന വർദ്ധിപ്പിക്കുക എന്നിവയിൽ പങ്ക് വഹിക്കുന്നതിലൂടെ ആകർഷകമായ വരുമാന മാർഗ്ഗങ്ങൾക്കുമുള്ള അവസരം എന്നിവ ഈ ഒരൊറ്റ പ്ലാറ്റ്ഫോമിൽ നിന്ന് ലഭിക്കുന്നു. കൂടാതെ എം-ലൈവിൽ ഒരേസമയം നിരവധി തത്സമയ സ്ട്രീമുകളെ പിന്തുണച്ചു കൊണ്ട് ആരംഭിക്കുന്ന മിന്ത്ര അടുത്ത് തന്നെ പ്രതിമാസം 1000 മണിക്കൂർ തത്സമയ ഉള്ളടക്കം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇത് നിരന്തരം വിപുലീകരിക്കുകയും ചെയ്യും. മുൻനിര ഇന്ത്യൻ, ആഗോള ലൈഫ്സ്റ്റൈൽ ബ്രാൻഡുകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരവും മിന്ത്രയിലൂടെ ഇൻഫ്ലുവെൻസർമാർക്ക് ലഭിക്കുന്നു. റിലേറ്റബിൾ, ഇടപഴകുന്ന, ആത്മവിശ്വാസമുള്ള വിൽപ്പനക്കാരായ ക്രിയേറ്റർമാർ എന്നൊരു വ്യത്യസ്ത വിഭാഗത്തിന്റെ ഉയർച്ചയെയും ഇത് പ്രോത്സാഹിപ്പിക്കും.
ഇൻ-ഹൗസ് പ്രൊഡക്റ്റ്-ടെക് പ്ലേയ്ക്ക് തുടക്കമിടുന്നു: നൂതനമായ ഉള്ളടക്ക-അടിസ്ഥാനത്തിലുളള കൊമേഴ്സിൽ മുൻനിരയിലുള്ള മിന്ത്ര സ്റ്റുഡിയോയുടെ വിജയത്തോടെ മിന്ത്രയുടെ പ്രൊഡക്റ്റ്-ടെക്നോളജിടീമുമായി ചേർന്ന് എം-ലൈവ് പൂർണ്ണമായും ഇൻ-ഹൗസായി വികസിപ്പിച്ചെടുത്തു. ഭാവിക്കായുള്ള മികച്ച കസ്റ്റമൈസേഷനും പ്ലാനിംഗും ഇത് സാധ്യമാക്കുന്നു മാത്രമല്ല ഈ ആശയം മികച്ച രീതിയിൽ വിപൂലീകരിക്കുന്നതിനൊപ്പം എക്കാലവും മാറി കൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നൂതനമായ പുതിയ ഫീച്ചറുകൾ വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. ഉള്ളടക്ക അടിസ്ഥാനത്തിലുള്ള മിന്ത്രയുടെ എല്ലാ ഇൻ-ആപ്പ് സംരംഭങ്ങളും ഉൾപ്പെടുത്തിയ മദർഷിപ്പ് ആയിരിക്കും മിന്ത്ര സ്റ്റുഡിയോ.
എം-ലൈവ് ഉൾപ്പടെയുള്ള സോഷ്യൽ കൊമേഴ്സ് ചാർട്ടർ ലോഞ്ച് ചെയ്യുന്നതിനെ കുറിച്ച് മിന്ത്രയുടെ വിപി, സോഷ്യൽ കൊമേഴ്സ് ബിസിനസ് ഹെഡ് അചിന്ത് സേട്ടിയ പറഞ്ഞു, "മിന്ത്ര ഫാഷൻ സൂപ്പർസ്റ്റാർ, മിന്ത്ര സ്റ്റുഡിയോ, എം-ലൈവ് എന്നിവയിലൂടെ സാധ്യമാകുന്ന ആഴത്തിലുള്ള ഒരു തത്സമയ വീഡിയോ ഷോപ്പിംഗ് അനുഭവം പ്രാപ്തമാകുന്നതിലൂടെ ഫാഷൻ, ബ്യൂട്ടി എന്നിവയിലുളള ഒരു പുതിയ യുഗത്തെ പരിചയപ്പെടുകയാണ്. ഒപ്പം വഴിത്തിരിവാകുന്ന ടെക്-അടിസ്ഥാനത്തിലുള്ള സൊലൂഷൻസിലൂടെ സോഷ്യൽ കൊമേഴ്സ് മേഖലയിൽ വൻ കുതിച്ചുചാട്ടം നടത്തുകയാണ് നമ്മൾ.
ഞങ്ങളുടെ സോഷ്യൽ കൊമേഴ്സ് സംരംഭത്തിലൂടെ ക്രിയേറ്റർ ഇക്കോസിസ്റ്റത്തിന്റെയും ടെക്നോളജിയുടെയും ശക്തി പ്രയോജനപ്പെടുത്തി കൊണ്ട് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത ഉള്ളടക്കം-അടിസ്ഥാനമാക്കിയ ഷോപ്പിംഗ് രീതികൾ പ്രാപ്തമാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
ടെക്സ്റ്റ് അല്ലെങ്കിൽ കാറ്റലോഗ് അടിസ്ഥാനമാക്കിയ ഷോപ്പിംഗിൽ നിന്ന് ക്രമേണ മാറി ഇൻഫ്ലുവൻസറുടെ സഹായത്തോടെ ഇന്ററാക്റ്റീവ് അനുഭവങ്ങൾ ആസ്വദിക്കുന്ന ഇന്നത്തെ ഉപഭോക്താക്കൾക്കായി നിർമ്മിച്ച ചാർട്ടറിൽ പുതിയ ലോഞ്ചുകൾ, സഹകരണങ്ങൾ എന്നിവയ്ക്കായി വളരെയധികം സജീവമായ ഫാഷൻ-ഫോർവേഡായ ഉപഭോക്താക്കളിലേയ്ക്ക് ബ്രാൻഡുകൾക്ക് എത്താൻ സാധിക്കുന്നു, കൂടാതെ ഹീറോ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന പോലെ മറ്റ് നിരവധി നേട്ടങ്ങളും ലഭിക്കുന്നു"
ഇന്ന് ഇന്ത്യയിൽ 1.5 ബില്യൺ ഡോളർ മുതൽ 2 ബില്യൺ ഡോളർ വരെയുള്ള ജിഎംവി മാർക്കറ്റുള്ള സോഷ്യൽ കൊമേഴ്സ് വെറും അഞ്ച് വർഷത്തിനുള്ളിൽ 16 ബില്യൺ ഡോളർ മുതൽ 20 ബില്യൺ ഡോളർ വരെ മൂല്യമുള്ളതാകും മാത്രമല്ല ഇൻഡസ്ട്രി റിപ്പോർട്ടുകൾ അനുസരിച്ച് 50-60% എന്ന രീതിയിൽ ഈ മാർക്കറ്റിന്റെ വലിയ ഒരു ഭാഗവും ഫാഷനും ബ്യൂട്ടിയും ആയിരിക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)