
മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഈ സിനിമ ഡിസംബര്‍ 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. അറുന്നൂറിലധികം ഫാന്‍സ് ഷോയുമായി ചിത്രം വലിയ രീതിയില്‍ ആണ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ അതിന്റെ ഒരുക്കങ്ങളിലാണ് അണിയറപ്രവര്‍ത്തകരും മോഹന്‍ലാല്‍ ഫാന്‍സും.
മരക്കാര്‍: അറബിക്കടലിന്റെ സിംഹം പ്രിയദര്ശന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചരിത്ര യുദ്ധ ചിത്രമാണ്. അനി ശശിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്ടൈന്മെന്റ്സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ അര്ജുന് സര്‍ജ, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍, ഈ ചിത്രം മൂന്ന് അവാര്‍ഡുകള്‍ നേടി – മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)