
ന്യൂഡല്‍ഹി: പ്രമുഖ സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്ററിന് പുതിയ സിഇഒ. ഐഐടി മുംബൈയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ പരാഗ് അഗര്‍വാളാണ് മുന്‍ സിഇഒ ജാക്ക് ഡോര്‍സെയ്ക്കു പകരം സ്ഥാനമേല്‍ക്കുന്നത്. ഇന്നലെ വൈകീട്ടാണ് ജാക്ക് സ്ഥാനമൊഴിഞ്ഞത്. ഡയറക്ടര്‍ ബോര്‍ഡില്‍ എല്ലാ അംഗങ്ങളും അഗര്‍വാളിന്റെ നിയമനത്തെ പിന്തുണച്ചു.
ഐഐടി മുംബൈയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ പരാഗ് സറ്റാന്‍ഫോര്‍ഡില്‍ നിന്ന് പിഎച്ച്ഡി നേടി. 2011മുതല്‍ പരാഗ് അഗര്‍വാള്‍ പരസ്യവിഭാഗം എഞ്ചിനീയറായി ജോലി നോക്കുന്നുണ്ട്. 2017മുതല്‍ ചീഫ് ടെക്നോളജി ഓഫിസറാണ്. ട്വിറ്ററില്‍ ചേരുന്നതിനു മുമ്പ് അദ്ദേഹം എടി ആന്റ് ടിയിലും മൈക്രോ സോഫ്റ്റിലും യാഹൂവിലും ജോലി ചെയ്തു. ഈ മേഖലയില്‍ സുന്ദര്‍ പിച്ചെക്കും സത്യ നഡെല്ലയ്ക്കും ശേഷം ഉന്നത സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)