
കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായം ഒരുക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക കൗണ്ടര്‍ തുടങ്ങി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു.സിയാല്‍ എംഡി എസ് സുഹാസ് ഐഎഎസ് അധ്യക്ഷത വഹിച്ചു. ആഭ്യന്തര ടെര്‍മിനലിലെ അറൈവല്‍ ഭാഗത്താണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ധനലക്ഷ്മി ബാങ്ക് ആണ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
സന്നിധാനത്ത് നിന്നും ലഭിക്കുന്ന അപ്പം,അരവണ പ്രസാദങ്ങള്‍ക്ക് വേണ്ടിയും നെയ്യഭിഷേകത്തിന് വേണ്ടിയുമുള്ള കൂപ്പണുകള്‍ കൗണ്ടറുകളില്‍ നിന്ന് വാങ്ങാവുന്നതാണ്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും കൗണ്ടറില്‍ നിന്ന് ലഭിക്കും.
എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ. സി.കെ നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ എം. ഷബീര്‍, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സി. ദിനേശ് കുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ജി. കൃഷ്ണകുമാര്‍ , ധനലക്ഷ്മി ബാങ്ക് റീജണല്‍ ഹെഡ് പി. രാജേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)