
ന്യൂഡല്‍ഹി: കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതിന്റെ ആശങ്കയിൽ ലോകരാജ്യങ്ങള്‍ നിൽക്കുമ്പോൾ നിലവില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ക്ക് ഒമിക്രോണിനെ തടയാന്‍ സാധിക്കുമോ എന്നാണ് മിക്കവരുടെയും സംശയം. കൊവിഡ് വാക്സിനുകളായ കൊവിഷീല്‍ഡ്, കൊവാക്സിന് എന്നിവയ്ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പുതിയ വകഭേദം വാക്സിനുകളുടെ ഫലപ്രാപ്തിയെ വെല്ലുവിളിക്കാന്‍ സാധ്യതയുണ്ടെങ്കിലും നിലവില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ ആശുപത്രിവാസത്തെയും മരണത്തെയും തടയും. അത്തരം വകഭേദങ്ങളില്‍ നിന്നുള്ള അണുബാധ ഒഴിവാക്കാന്‍ ആളുകള്‍ രണ്ട് ഡോസ് വാക്സിന് എടുക്കുണം. ഇതിന് പുറമെ സാമൂഹിക അകലം പാലിക്കുകയും മാസ്ക ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്) എപ്പിഡെമിയോളജി ആന്റ് കമ്യൂണിക്കബിള്‍ ഡിസീസ് വിഭാഗത്തിന്റെ മുന്‍ തലവനും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ രാമന് ഗംഗാഖേദ്കര്‍ പറഞ്ഞു.
സാര്‍സ്-സിഒവി-2 പോലുള്ള രോഗാണുക്കളുടെ ഉത്ഭവം പരിശോധിക്കാന്‍ നിയോഗിച്ച ലോകാരോഗ്യ സംഘടനയിലെ 26 അംഗങ്ങളില്‍ ഒരാളാണ് ഗംഗാഖേദ്കര്‍. വാക്സിന് ഒഴിവാക്കാനുള്ള ഒമിക്രോണിന്റെ കഴിവോ അല്ലെങ്കില്‍ സ്വാഭാവിക അണുബാധ മൂലമുണ്ടാകുന്ന രോഗപ്രതിരോധ പ്രതികരണമോ മനസിലാക്കാന്‍ ഇതുവരെ മതിയായ ഡാറ്റയില്ല.
ഇനിയും വാക്സിന് എടുക്കാത്തവര്‍ രണ്ട് ഡോസ് വാക്സിന് എടുക്കണം. ഒരു ഡോസ് എടുത്തവര്‍ രണ്ടാമത്തെ ഡോസ് എത്രയും പെട്ടെന്ന് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ മൂലമുണ്ടാകുന്ന ഗുരുതരമായ രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്നതാണോ നിലവില്‍ ലഭ്യമായ വാക്സിനുകളെന്ന് നിര്‍വചിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ദേശീയ കൊവിഡ് ടാസ്ക് ഫോഴ്സിലെ അംഗമായ പകര്‍ച്ചവ്യാധി വിദഗ്ധന്‍ സഞ്ജയ് പൂജാരി പറഞ്ഞു.
അതേസമയം, നിലവില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ ഒമിക്രോണില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്സിന് വിദഗ്ധന്‍ പ്രസാദ് കുല്‍ക്കര്‍ണി പറഞ്ഞു. പുതിയ വകഭേദത്തിനെക്കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)