
സിഡ്നി: ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണിന് ബൈക്കപകടത്തില്‍ പരിക്ക്. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ഇരുവരും റോഡില്‍ തെന്നിവീഴുകയായിരുന്നു.
ബൈക്കില്‍ നിന്ന് വീണ് രണ്ടാളും 15 മീറ്ററോളം നിരങ്ങിപ്പോയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഗുരുതര പരിക്കില്ലെങ്കിലും ശരീരത്തില്‍ മുറിവും ചതവുമുണ്ടെന്ന് വോണ്‍ പറഞ്ഞു.
ഡിസംബര്‍ എട്ടിന് തുടങ്ങാനിരിക്കുന്ന ആഷസില്‍ കമന്ററി ബോക്സിലേക്കെത്താന്‍ തനിക്കാവുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും കമന്ററിയില്‍ സജീവമാണ് വോണ്‍.
ടെസ്റ്റിലും ഏകദിനത്തിലുമായി ആയിരത്തലധികം വിക്കറ്റ് നേടിയിട്ടുള്ള വോണ്‍ എക്കാലത്തേയും മികച്ച സ്പിന്നര്മാരിലൊരാളായണ് അറിയപ്പെടുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)