
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീനെടുക്കാത്ത അദ്ധ്യാപകര്‍ക്കെതിരെ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ്.
ഇവരെ സര്‍വ്വീസില്‍ നിന്ന് നീക്കുന്നത് പോലും സര്‍ക്കാര്‍ ആലോചനയിലുണ്ട്. സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍ എല്ലാം ഉടന്‍ തന്നെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സര്‍ക്കാരിന് നല്‍കേണ്ടി വരും. അല്ലാത്തവര്‍ക്ക് എതിരെയാകും നടപടി. എന്നാല്‍ സ്വകാര്യ മേഖലയില്‍ എന്തു ചെയ്യുമെന്ന ആശങ്കയും ശക്തമാണ്.
വാക്സിന് എടുക്കാത്ത അദ്ധ്യാപകരെ വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രംഗത്തു വന്നിരുന്നു. സംസ്ഥാനത്ത് അയ്യായിരത്തോളം അദ്ധ്യാപകര്‍ വാക്സിന് എടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ചില അദ്ധ്യാപകര്‍ വാക്സിനെടുക്കാതെ സ്കൂളില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെ ന്യായീകരിക്കാനാകില്ല. വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനം. അദ്ധ്യാപകരുടെ ഈ നടപടി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. വാക്സിന് എടുക്കാത്ത അദ്ധ്യാപകരെ സ്കൂളുകളിലേക്ക് വരാന്‍ മാനേജ്മെന്റുകള്‍ നിര്‍ബന്ധിക്കുന്നുവെന്നും മന്ത്രി പറയുന്നു.
വാക്സീന് എടുക്കാത്ത അദ്ധ്യാപകരുടെ കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ല. ഈ സാഹചര്യത്തിലാണ് കണക്കെടുപ്പ്. നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുന്നതിന് മുമ്ബായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കണക്ക് അനുസരിച്ച് 2282 അദ്ധ്യാപകരും 327 അനധ്യപകരും വാക്സീനെടുത്തിട്ടില്ല. എന്നാല്‍ കഴിഞ്ഞദിവസം ചെങ്ങന്നൂരില്‍, 5000ഓളം അദ്ധ്യാപകര്‍ വാക്സിനെടുക്കാത്തതായി ഉണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് ഇന്ന് വീണ്ടും ശരിവയ്ക്കുകയും ചെയ്തു.
എത്രപേര്‍ അലര്‍ജി അടക്കമുള്ള ആരോഗ്യപരമായ കാരണങ്ങളാല്‍, മതപരമായകാരണങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നില്ല. സ്കൂള്‍ തുറന്ന സമയത്ത് ഡിഡിഇമാര്‍ നല്കിയ വിവരം അനുസരിച്ചാണ് മന്ത്രി എണ്ണം പറഞ്ഞത്. അന്ന് രണ്ടാഴ്ചത്തേക്ക് ഈ അദ്ധ്യാപകരോട് സ്കൂളില്‍ വരേണ്ടെന്ന നിര്‍ദ്ദേശവും നല്‍കിയരുന്നു. പിന്നീട് ഈ അദ്ധ്യാപകര്‍ സ്കൂളുകളില്‍ എത്തി തുടങ്ങി. ഒമിക്രോണ്‍ വൈറസിന്റെ ഭീതിയില്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണ്. അതുകൊണ്ടാണ് കണക്കെടുപ്പ്.
ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിന് എടുക്കാത്തവര്‍ക്കെതിരെ വലിയ നടപടിയുണ്ടാകില്ല. എന്നാല്‍ മറ്റ് കാരണങ്ങളാല്‍ വാക്സിന് എടുക്കാത്തത് ഗൗരവമുള്ള കുറ്റമായി കാണും. ഇതിനെ അങ്ങനെ നേരിടാനാണ് തീരുമാനം. വാക്സിന് എടുക്കാത്ത സ്കൂളില്‍ വരാത്ത അദ്ധ്യാപകര്‍ക്ക് ഈ കാലയളവില്‍ ശമ്ബളം സര്‍ക്കാര്‍ നല്‍കില്ല. ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി മാത്രമാണ് ഈ അദ്ധ്യാപകരെ ഉപയോഗിക്കുന്നത്. കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷം നടപടിയില്‍ തീരുമാനമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പറയുന്നത്.
ദുരന്തനിവാരണ നിയമപ്രകാരവും നടപടി ആലോചിക്കാം. എന്നാല്‍ അത്ര കടുപ്പിക്കേണ്ടെന്നും അഭിപ്രായമുണ്ട്. എന്നാല്‍ മതപരമായ കാരണങ്ങളാല്‍ വാക്സീനെടുക്കാത്ത അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരെ വാക്സീന് എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കി ഉത്തരവിട്ട് സ്കൂളില്‍ വരാന്‍ അനുവദിക്കണമെന്നാണ് എയ്ഡഡ് ഹയര്‍ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)