
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില പ്രതിഷേധിച്ച് പാര്‍ലിമെന്റിലേക്ക് കര്‍ഷര്‍ നടത്താനിരുന്ന ട്രാക്ടര്‍ റാലി മാറ്റി.
പാര്‍ലിമെന്റ് സമ്മേളനം ആരംഭിക്കുന്ന മറ്റന്നാള്‍ മുതല്‍ 500 വീതം കര്‍ഷകര്‍ ഓരോ ദിവസവും പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത് കണക്കിലെടുത്ത് കര്‍ഷകര്‍ തീരുമാനം മാറ്റുകയായിരുന്നു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത കര്‍ഷകര്‍ ഇപ്പോഴും സമരം തുടരുകയാണ്. പ്രഖ്യാപനം കൊണ്ട് മാത്രം കാര്യമില്ലെന്നും പാര്‍ലിമെന്റില്‍ നിയമം റദ്ദാക്കുന്നത് വരെ സമരം ചെയ്യുമെന്നുമായിരുന്നു കര്‍ഷകരുടെ പ്രതികരണം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)