
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വൈറസിനെതിരെ ജാഗ്രത വേണമെന്നും കൊവിഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ വിതരണം വര്‍ദ്ധിപ്പിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തൊട്ടാകെ ഒമിക്രോണ്‍ വൈറസിനെതിരായ പ്രതിരോധ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മോദി വ്യക്തമാക്കി. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസിനെ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.
ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി. അടുത്ത മാസം 15 മുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
യഥാര്‍ത്ഥ കൊവിഡ് വൈറസില്‍ നിന്ന് വളരെയേറെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ ഒരിക്കല്‍ രോഗം വന്നവരിലേക്ക് പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
നിലവില്‍ ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ഇസ്രായേല്‍, ബോട്സ്വാന, ബെല്‍ജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ബെല്‍ജിയത്തിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം ആദ്യം കണ്ടെത്തുന്നത്. ഈജിപ്തില്‍ നിന്ന് വന്ന ഒരു യാത്രക്കാരിയിലാണ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. ഇതിനെ തുടര്‍ന്ന് അമേരിക്ക, യു കെ, ജപ്പാന്, സിംഗപ്പൂര്‍, യു എ ഇ, ബ്രസീല്‍ എന്നീ രാഷ്ട്രങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)