
മുകളില്‍ സൂചിപ്പിച്ച പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഇതുവരെ അപേക്ഷ നല്കിയിട്ടില്ലെങ്കില് എത്രയും വേഗം അപേക്ഷ നല്‍കേണ്ടതാണ്. ഡല്‍ഹിയിലെ ആദായനികുതി വകുപ്പില്‍ ടാക്സ് അസിസ്റ്റന്റ് (11 തസ്തികകള്‍), സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-II (5 തസ്തികകള്‍), മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് (5 തസ്തികകള്‍) എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ള കായികതാരങ്ങളെ നിയമിക്കുന്നതിനായാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
ടാക്സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത പൂര്‍ത്തിയാക്കിയിരിക്കണം. സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II-ന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത ബോര്‍ഡില്‍ നിന്നോ സര്‍വ്വകലാശാലയില്‍ നിന്നോ 12-ാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത നേടിയിരിക്കണം. കൂടാതെ മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് 10-ാം ക്ലാസോ തത്തുല്യമോ പാസായിരിക്കണം.
ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് മുമ്പ് അതത് പോസ്റ്റുകള്‍ക്ക് വേണ്ട എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് അപേക്ഷകര്‍ ഉറപ്പാക്കണം. അപേക്ഷകരുടെ പ്രായം 18 വയസിനും 27 വയസിനും ഇടയിലായിരിക്കണം.
അവര്‍ ഒരു ദേശീയ അല്ലെങ്കില്‍ അന്തര്‍ദേശീയ മത്സരത്തില്‍ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച് ഇന്‍്റര്‍-യൂണിവേഴ്സിറ്റി ടൂര്‍ണമെന്റുകളില്‍ അല്ലെങ്കില്‍ ഓള് ഇന്ത്യ സ്കൂള്‍ ഗെയിംസ് ഫെഡറേഷന് നടത്തുന്ന സ്കൂളുകള്‍ക്കായുള്ള ദേശീയ സ്പോര്‍ട്സ്/ ഗെയിമുകളില്‍ സംസ്ഥാന സ്കൂള്‍ ടീമിനെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുള്ളവരായിരിക്കണം.
നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ഡ്രൈവിന് കീഴില്‍ കായികക്ഷമതയില്‍ ദേശീയ അവാര്‍ഡ് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. അത്ലറ്റിക്സ്, കബഡി, ലോണ്‍ ടെന്നീസ്, ക്രിക്കറ്റ്, ഹോക്കി, വോളിബോള്‍, ചെസ്, ടേബിള്‍ ടെന്നീസ്, ഗുസ്തി, ഷൂട്ടിംഗ്, അമ്ബെയ്ത്ത് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കായിക താരങ്ങള്‍ക്കാണ് മുന്‍ഗണന.
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്സൈറ്റായ www.incometaxdelhi.org ല്‍ ലഭ്യമായ അപേക്ഷാ ഫോമിന്റെ ഹാര്‍ഡ് കോപ്പി പൂരിപ്പിച്ച് "ഡെപ്യൂട്ടി കമ്മീഷണര്‍, ആദായനികുതി വകുപ്പ്, മൂന്നാം നില, റൂം നമ്പര്‍ 378A, സെന്‍ട്രല്‍ റവന്യൂ ബില്‍ഡിംഗ്, ഐ.പി. എസ്റ്റേറ്റ്, ന്യൂഡല്‍ഹി - 110002." എന്ന വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം.
അപേക്ഷാ ഫോമിനൊപ്പം സമീപകാലത്ത് എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, പ്രായം തെളിയിക്കുന്ന രേഖകള്‍ എന്നിവയോടൊപ്പം മറ്റ് ആവശ്യമായ രേഖകളുടെ പകര്‍പ്പും അറ്റാച്ചുചെയ്യണം.
അപേക്ഷകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥിയെ അഭിമുഖത്തിന് വിളിക്കുകയും ചെയ്യും. കായിക താരങ്ങള്‍ ആവശ്യാനുസരണം ഗ്രൗണ്ട്/പ്രൊഫിഷ്യന്‍സി ടെസ്റ്റിന് വിധേയരാകേണ്ടി വന്നേക്കാം
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)