
പൈസാ പൈസാ, ലാൽബാഗ് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് മുരളി പത്മനാഭൻ എഴുതി സംവിധാനം ചെയ്യുന്ന ‘ബട്ടർഫ്ലൈ ഗേൾ 85' ഷൂട്ടിംഗ് ആരംഭിച്ചു. സോഷ്യൽ മീഡിയ ഐഡന്റിറ്റി പ്രധാന വിഷയമാകുന്ന ഈ സിനിമ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് അണിയിച്ചൊരുക്കുന്നത്. കൊച്ചിയിലും തിരുപ്പൂരുമായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൽ സ്വാഭാവികതയ്ക്കായി അവലംബിച്ചിരിക്കുന്നത് കൂടുതലും ഗറില്ലാ ഷൂട്ടിംഗ് പാറ്റേൺ ആണ്.
നവ മാധ്യമങ്ങൾ എങ്ങനെ ഒരാളുടെ വ്യക്തിത്വത്തെ ബാധിക്കുന്നു എന്നതും ഏതാണ് യഥാർത്ഥ ഐഡന്റിറ്റി എന്ന അന്വേഷണവുമാണ് ബട്ടർഫ്ലൈ ഗേൾ 85 എന്ന സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകൻ പ്രശാന്ത് മുരളി പദ്മനാഭൻ പറഞ്ഞു. തന്റെ മുൻകാല ചിത്രങ്ങളിൽ നിന്ന് വിഭിന്നമായി ഇതൊരു ഫീൽഗുഡ് മോട്ടിവേഷണൽ ചിത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
4ഡി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി.വി. വിശ്വനാഥൻ ആണ് ചിത്രം നിർമിക്കുന്നത്. ജെസിൻ ജോർജ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ അനിൽ വിജയ് ആണ്. എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യൻ. കോസ്റ്റ്യും ഡിസൈനർ ധന്യ നാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് ശങ്കരപ്പിള്ള. പ്രൊഡക്ഷൻ കോർഡിനേറ്റർ അൻവർ സാദിഖ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)