
കൊച്ചി: ആലവുയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയാ പര്വ്വീണ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി വി രാജീവിനാണ് കേസിന്റെ അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
മോഫിയ പര്‍വ്വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍(27),സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ് (63), റുഖിയ (55) എന്നിവരെ ആലുവ പോലിസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആലുവ സി ഐ, സുഹൈല്‍, സുഹൈലിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കുറിപ്പെഴുതി വെച്ചതിനു ശേഷമായിരുന്നു മോഫിയ ആത്മഹത്യ ചെയ്തത്. ഇതേ തുടര്‍ന്ന് സി ഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസമായി ആലുവ എസ്പി ഓഫിസിനു മുന്നിലും പോലിസ് സ്റ്റേഷനു മുന്നിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു വരികയാണ്. മൊഫിയയ്ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ഥികളായ സഹപാഠികളുടെ നേതൃത്വത്തിലും ഇന്ന് ആലുവ എസ്പി ഓഫിസിനു മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു.
ഡി.ജി.പി ഓഫീസിലേക്ക് കെ.എസ്.യുവിന്റെ പ്രതിഷേധ പ്രകടനം
പോലീസിന്റെ ജനാധിപത്യ വിരുദ്ധതയ്ക്കും, മോഫിയയുടെ മരണത്തിന് വഴിയൊരുക്കിയ സി.ഐയെ സംരക്ഷിക്കുന്ന നടപടികൾക്കുമെതിരെ ഡി.ജി.പി ഓഫീസിലേക്ക് കെ.എസ്.യുവിന്റെ പ്രതിഷേധ പ്രകടനം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ്പ്രസിഡന്റ് വിപി അബ്ദുൾ റഷീദ്, സംസ്ഥാന ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)