
കൊച്ചി: ഒല ഇലക്ട്രിക്ക് സ്കൂട്ടര്‍ ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് ക്യാമ്പുകള്‍ ആരംഭിച്ചു. കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ടെസ്റ്റ് റൈഡ് കാമ്പുകള്‍. അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു നഗരങ്ങളിലും സംഘടിപ്പിക്കും.
ക്ഷണിക്കപ്പെട്ട ഉപഭോക്താക്കള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഒല എസ്1, എസ്1 പ്രോ സ്കൂട്ടറുകളില്‍ ടെസ്റ്റ് റൈഡിന് അവസരം ഒരുക്കുന്നത്. 20,000 രൂപയോ മുഴുവന്‍ തുകയോ അടച്ച് ബുക്ക്ചെയ്തവര്ക്കാണ് മുന്‍ഗണന. ഒല എസ്1 ടെസ്റ്റ് റൈഡ് നടത്തി അനുഭവം പങ്കുവയ്ക്കുന്നതിനായിക്യാമ്പിന് ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് ക്ഷണമുണ്ട്.
കൊച്ചിയില്‍ എംജി റോഡിലെ സെന്റര്‍ സ്ക്വയര്‍ മാളില്‍ നടക്കുന്ന ടെസ്റ്റ് റൈഡ് ക്യാമ്പ് നവംബര്‍ 30 വരെയാണ്. ലോകത്തെ ഏറ്റവും വലുതും ആധുനിക ടൂ-വീലര്‍ ഫാക്ടറിയായ ഒലഫ്യൂച്ചര്ഫാക്ടറിയിലാണ് എസ്1, എസ്1 പ്രോ സ്കൂട്ടറുകളുടെ ഉല്‍പ്പാദനം.
മികച്ച രൂപകല്‍പ്പന, സാങ്കേതിക വിദ്യ, പ്രകടനം തുടങ്ങിയ സവിശേഷതകളെല്ലാം ഒല ഇലക്ട്രിക്ക്സ്കൂട്ടറില് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നൂതനവും ആകര്‍ഷകവുമായ 10 നിറങ്ങളില്‍ ഒല എസ്1 പ്രോയുംഅഞ്ച് നിറങ്ങളില്‍ ഒല എസ്1 ഉം ലഭ്യമാണ്. ഒല എസ്1ന് 99,999 രൂപയാണ് എക്സ്-ഷോറൂം വില. ഒല എസ്1 പ്രോയ്ക്ക് 1,29,999 രൂപയുമാണ് (ഫെയിം സബ്സിഡി, ജിഎസ്ടിഎന്നിവയുള്പ്പടെയാണ് വില. എന്നാല്‍ സംസ്ഥാന സബ്സിഡിയും മറ്റ് ചാര്‍ജുകളും ഉള്‍പ്പെട്ടിട്ടില്ല).
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)