
എടപ്പാൾ സുകുമാരനും കുമാർ എടപ്പാളിനും ശേഷം മലയാള സിനിമയിൽ അഭിനയത്തിലും, വസ്ത്രാലങ്കാരത്തിലും തന്റെതായ സ്ഥാനം ഉറപ്പിക്കുകയാണ് ഒരു എടപ്പാൾകാരി വി വി വിശ്വനാഥന്റെയും ലീലവിശ്വനാഥന്റെയും മകൾ ധന്യ നാഥ്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകൾ തുറന്നപ്പൊള്‍ റിലീസ് ചെയ്യ്ത, പൈസ പൈസക്ക് ശേഷം പ്രശാന്ത് മുരളി പദ്മനാഭൻ എഴുതി സംവിധാനം ചെയ്യ്ത്, മമ്ത മോഹൻദാസ് മുഖ്യകഥാപാത്രം ആയി വന്ന "ലാൽബാഗ്" എന്ന സിനിമക്ക് ആണ് ധന്യ നാഥ് ആദ്യമായി വസ്ത്രാലങ്കാരം നിർവഹിചിരിക്കുന്നത്.
മുമ്പ് കുറച്ചു പരസ്യ ചിത്രങ്ങളിൽ വസ്ത്രലങ്കാരം നിർവഹിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സിനിമക്ക് വേണ്ടി ചെയുന്നത്. നാടകങ്ങളിലൂടെ തന്റെ അഭിനയജീവിതത്തിനു തുടക്കമിട്ട ധന്യനാഥ് കുറെ ഏറെ സിനിമകളിൽ ചെറിയ ചെറിയ കഥാപാത്രങ്ങൾ ചെയ്യ്തിട്ടുണ്ടെങ്കിലും മലയാളികൾ മുഴുവൻ ഏറ്റെടുത്ത "തണ്ണീർമത്തന്‍ ദിനങ്ങളിൽ" പിടി ടീച്ചർ, ടോവിനോ നായകൻ ആയി എത്തിയ "കൽക്കി" ഇപ്പോൾ "ലാൽബാഗ്"ലെ സെൽവി തുടങ്ങിയവയാണ് ധന്യ നാഥ്ന്റെ ശ്രദ്ധിക്കപെട്ട വേഷങ്ങൾ.
4D പ്രൊഡക്ഷൻ എന്ന പേരിൽ ധന്യ നാഥും സഹോദരിമാരും ചേർന്ന് തുടങ്ങിയിട്ടുള്ള പ്രൊഡക്ഷൻ കമ്പനിയുടെതായി പുതുമുഖങ്ങൾ അണിനിരക്കുന്ന ആദ്യ സിനിമ പ്രശാന്ത് മുരളി പദ്മനാഭൻ രചനയും സംവിധാനവും നിർവഹിക്കുന്ന "ബട്ടർഫ്ലൈ ഗേൾ 85" ഇപ്പോൾ ഏറണാകുളത്തും തിരുപ്പൂരും ആയി ചിത്രീകരണം പുരോഗമിക്കുകയാണ്. അതിൽ പ്രധാന വേഷവും വസ്ത്രാലങ്കാരവും ധന്യനാഥ് തന്നെ ആണ് നിർവഹിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)