
ന്യൂഡല്‍ഹി: ഭാരതി എയര്‍ടെല്‍ ഇന്ത്യയിലെ പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജ് താരിഫ് പ്ലാനുകള്‍ പൂര്‍ണമായി പരിഷ്കരിച്ചു. നവംബര്‍ 26 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. 20 രൂപ മുതല്‍ 501 രൂപ വരെയാണ് വര്‍ധന.
മൂലധനത്തിന് മുകളില്‍ വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് കമ്പനി ഈ നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയതെന്ന് കമ്പനി പറയുന്നു. ഓരോ ഉപയോക്താവില്‍നിന്നുമുള്ള ശരാശരി വരുമാനം 200 രൂപയായും പരമാവധി 300 രൂപയായും കമ്പനി മുന്‍കാലങ്ങളില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഈ ശരാശരി വരുമാനം ആവശ്യമായ നെറ്റ്വര്‍ക്കിനും സ്പെക്ട്രത്തിനുമായുള്ള നിക്ഷേപം സാധ്യമാക്കുന്നുവെന്ന് കമ്പനി പറയുന്നു.
ഇന്ത്യയില്‍ 5ജി സേവനം യാഥാര്‍ഥ്യമാക്കാന്‍ എയര്‍ടെലിന് ആവശ്യമായ സാമ്ബത്തിക ശേഷി ലക്ഷ്യമിട്ടാണ് നവംബര്‍ മാസത്തില്‍ എയര്‍ടെല്‍ പ്രീപെയ്ഡ് താരിഫുകള്‍ പുതുക്കുന്നത്. ഇതിന് പുറമെ 379 രൂപയുടെ 84 ദിവസം വാലിഡിറ്റിയുണ്ടായിരുന്ന പ്ലാനിന് ഇനി മുതല്‍ 455 രൂപ ഈടാക്കും. പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, 6 ജിബി ഡാറ്റ എന്നിങ്ങനെയാണ് ഈ പ്ലാനിലെ നേട്ടങ്ങള്‍. 84 ദിവസത്തെ വാലിഡിറ്റിയും 1.5 ജിബി പ്രതിദിന ഡാറ്റയും നല്കുന്ന 598 രൂപയുടെ കോംബോ പ്ലാന്‍ പായ്ക്കിന് ഇനി മുതല്‍ 719 രൂപയായിരിക്കും. 449 പ്രീപെയ്ഡ് പ്ലാനിന് 549 രൂപയായും വര്‍ധിച്ചിട്ടുണ്ട്. പുതിയ താരിഫ് അനുസരിച്ചുള്ള പ്രീപെയ്ഡ് പാക്കുകള്‍ നവംബര്‍ 26 മുതല്‍ എയര്‍ടെല്‍ വെബ്സൈറ്റ് വഴി ലഭിക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)