
ബ്ലൂ സട്ടൈ മാരൻ സംവിധാനം ചെയ്ത് അഭിനയിക്കുന്ന, കാലിക രാഷ്ട്രീയത്തെയും സിനിമയേയും ഒരു പോലെ ആക്ഷേപിക്കുന്ന "ആന്റി ഇൻഡ്യൻ" തുടക്കം മുതലേ വിവാദങ്ങളുടെ കയത്തിലാണ്. സെൻസറിന്റെ കടമ്പ കടന്ന് ഡിസംബർ ആദ്യവാരം പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ പരസ്യം തന്നെ സെൻസേഷനായിരുന്നു. മാരന്റെ ചിത്രം വെച്ച് "ആദരാഞ്ജലി" എന്ന തലക്കെട്ടോടെയാണ് ആദ്യ പോസ്റ്റർ തന്നെ പുറത്തു വിട്ടത്. അതു തന്നെ പ്രേക്ഷകരിൽ ആകാംഷ സൃഷ്ടിച്ചു. അതിനു ശേഷം പുറത്തിറക്കിയ ടീസറും, ട്രെയിലറും,പോസ്റ്ററുകളും ആകാംഷയെ ഇരട്ടിപ്പിച്ചു. കൊല ചെയ്യപ്പെട്ട ഒരു മൃതശരീരത്തിന് അവകാശം ഉന്നയിച്ച് കൊണ്ട് മത - രാഷ്ട്രീയ സംഘടനകൾ നടത്തുന്ന വടം വലിയുടെ പശ്ചാത്തലത്തിലൂടെയാണ് ബ്ലൂ സട്ടൈ മാരൻ "ആന്റി ഇൻഡ്യൻ" ദൃശ്യവൽക്കരിച്ചിരിക്കു ന്നത്. മൃതദേഹം തന്നെ കഥാപാത്രമാകുന്ന സിനിമ.സൂപ്പർ താരം മുതൽ ദേശീയ - പ്രാദേശിക രാഷ്ട്രീയത്തെ വരെ നിശിതമായി വിമർശിച്ച് കൊണ്ടുള്ള സറ്റയറാണ് ചിത്രം എന്ന് ട്രെയിലർ സൂചന നൽകുന്നു. മാരൻ തന്നെയാണു ചിത്രത്തിലെ ബാഷാ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാധാ രവി, ആടുകളം നരേൻ, സുരേഷ് ചക്രവർത്തി, 'വഴക്ക് എൺ' മുത്തു രാമൻ എന്നിവരാണ് മറ്റു വിവാദ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂൺ പിക്ചേഴ്സിന്റെ ബാനറിൽ ആദം ബാവയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)