
ഖര്‍ത്തും: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ഒരുമാസത്തോളമായി നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് അബ്ദുല്ല ഹംദുക്കിനെ പ്രധാനമന്ത്രി സ്ഥാനത്ത് സൈന്യം പുനഃസ്ഥാപിച്ചു.
ഹംദുക്കിനെ പുനഃസ്ഥാപിക്കാനും രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുമുള്ള കരാറില്‍ സൈനിക മേധാവി ജന. അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ ഞായറാഴ്ച ഒപ്പുവെച്ചു.
ഖര്‍ത്തുമിലെ പ്രസിഡന്റിന്റെ വസതിയില്‍ വെച്ചാണ് 14 ഇന കരാറില്‍ ഒപ്പുവെച്ചത്. ഒക്ടോബര്‍ 25ന് നടന്ന അട്ടിമറിയിലാണ് പ്രധാനമന്ത്രിയെ പുറത്താക്കിയത്. ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാനും രാഷ്ട്രീയ പാര്‍ട്ടികളും തമ്മില്‍ ഹംദുക്കിന് അധികാരം കൈമാറുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയതായി നാഷനല്‍ ഉമ്മ പാര്‍ട്ടി തലവന്‍ ഫദലുല്ല ബര്‍മ നാസിര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഹംദുക്ക് സാങ്കേതിക വിദഗ്ധരുടെ സ്വതന്ത്ര മന്ത്രിസഭ രൂപവത്കരിക്കുമെന്നും എല്ലാ രാഷ്ട്രീയ തടവുകരെയും മോചിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഒക്ടോബര്‍ 25നാണ് ഇടക്കാല സര്‍ക്കാറിനെ അട്ടിമറിച്ച് അല്‍ ബുര്‍ഹാന്‍ അധികാരം പിടിച്ചെടുത്തത്. ഹംദുക്കിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഹംദുക്കിനെ അധികാരത്തില്‍നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്ത സൈനിക നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
സൈനിക അട്ടിമറിയില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയിരുന്നു. പിന്നാലെ സൈനിക അട്ടിമറി നടന്ന സുഡാനെ ആഫ്രിക്കന്‍ യൂനിയനില്‍ നിന്ന് പുറത്താക്കി. പഴയ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചാല്‍ സുഡാനെ ആഫ്രിക്കന്‍ യൂനിയനില്‍ തിരിച്ചെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)