
ന്യൂഡൽഹി: വിവാദമായ മൂന്ന് കൃഷി നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രിയ്ക്ക് നാലിന ആവശ്യങ്ങളുയര്‍ത്തി വരുണ്‍ ഗാന്ധിയുടെ കത്ത്. സമരത്തിനിടെ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.
നേരത്തെ ഈ തീരുമാനമെടുത്തിരുന്നെങ്കില്‍ 700ലധികം കര്‍ഷകര്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് പ്രധാനമന്ത്രിയെ വരുണ്‍ ഗാന്ധി ഓര്‍മിപ്പിച്ചു. കര്‍ഷകര്‍ക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ രാഷ്ട്രീയ പ്രേരിത വ്യാജ പൊലീസ് കേസുകളും പിന്‍വലിക്കണമെന്നും കാര്‍ഷിക ഉല്പന്നങ്ങള്ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു.
'കര്‍ഷകര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എല്ലാ രാഷ്ട്രീയ പ്രേരിതമായ എഫ്ഐആറുകളും ഉടന്‍ റദ്ദാക്കണം. കര്‍ഷകരുടെ ആവശ്യം പരിഹരിക്കാതെ ഈ പ്രക്ഷോഭം അവസാനിക്കില്ല. അവര്‍ക്കിടയില്‍ വ്യാപകമായ രോഷം ഉണ്ടാകും. അത് ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഉയര്‍ന്നുവരുന്നത് തുടരും.'- കത്തില്‍ പറയുന്നു.
കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര ഓടിച്ച വാഹനമിടിച്ച് എട്ട് പേര് കൊല്ലപ്പെട്ടതും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 'ഹൃദയഭേദകമായ ഈ സംഭവം നമ്മുടെ ജനാധിപത്യത്തിന് കളങ്കമാണ്. സംഭവവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിക്കെതിരെ ഉചിതമായ നടപടിയെടുക്കുകയും നീതിയുക്തമായ അന്വേഷണം നടത്തുകയും ചെയ്യണമെന്നാണ് എന്റെ അഭ്യര്‍ഥന'- വരുണ്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെടുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)