
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ രണ്ടാമത്തെ പ്രധാന അണക്കെട്ടായ പമ്പ ഇന്നുച്ചയോടെ തുറന്നു. രണ്ട് ഷട്ടറുകളാണ് തുറന്നത്. പമ്പ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ശബരിമല തീര്‍ത്ഥാടകര്‍ പമ്പയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
സെക്കന്റില്‍ ഇരുപത്തഞ്ച് ക്യുമെക്സ് മുതല്‍ നൂറ് ക്യൂമെക്സ് വരെയാണ് വെള്ളം ഒഴുക്കിവിടുന്നത്. ജനവാസ മേഖലകളില്‍ പത്ത് സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ വെള്ളം പമ്പ നദിയിലേയ്ക്ക് ഒഴുക്കി വിടുമെന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ശേഷം പുറത്തേയ്ക്ക് ഒഴുക്കി വിട്ടു തുടങ്ങിയ വെള്ളം പമ്പ നദിയിലൂടെ വൈകിട്ട് ആറുമണിയോടെ ശബരിമല പമ്പ ത്രിവേണിയില്‍ എത്തിച്ചേരും.
അതേസമയം മഴ കുറഞ്ഞതോടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ നീക്കി. ഇന്ന് രാവിലെ ഒന്‍പത് മണിമുതല്‍ പമ്പയിലെത്തിയ തീര്‍ത്ഥാടകരെ സന്നിധാനത്തേയ്ക്ക് കയറ്റിവിട്ടു തുടങ്ങി. നിലയ്ക്കല്‍ നിന്നും സന്നിധാനത്തേയ്ക്ക് ഘട്ടം ഘട്ടമായാണ് ഭക്തരെ കയറ്റിവിടുന്നത്. എരുമേലി, പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ തങ്ങിയിരുന്ന തീര്‍ത്ഥാടകരെയും നിലയ്ക്കലേയ്ക്ക് വിട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)