
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇങ്ങനെ ചിറകുവിരിച്ച്, കർഷകരടക്കമുള്ള ഗ്രാമീണ ജനതയ്ക്ക് തണലായി നിൽക്കുമ്പോൾ നരേന്ദ്രമോദിയടക്കമുള്ള ഒരു ഫാസിസ്റ്റിനും ഇന്ത്യയെ തകർക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് നരേന്ദ്ര മോദി.
കർഷകർക്കൊപ്പം ആദ്യാവസാനം നിന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. ട്രാക്റ്റർ റാലി നയിച്ചത് സാക്ഷാൽ രാഹുൽ ഗാന്ധി ആണ്.
സമരഭൂമിയിൽ സഹായഹസ്തവുമായി നിന്നത് ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ സമരോത്സുക യൗവ്വനം ബി വി ശ്രീനിവാസും അദ്ദേഹത്തിന്റെ ചുണക്കുട്ടികളുമാണ്.
2021 ജനുവരി 14 ന് രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകൾ കോൺഗ്രസ് വിരുദ്ധത തലച്ചോറിൽ പേറുന്നവരെ ഓർമപ്പെടുത്തുന്നു. "എന്റെ വാക്കുകൾ കുറിച്ചു വെച്ചോളൂ... ഈ നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതമാകും." ആ വാക്കുകളാണ് ഇപ്പോൾ പ്രാവർത്തികമാകുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇങ്ങനെ ചിറകുവിരിച്ച്, കർഷകരടക്കമുള്ള ഗ്രാമീണ ജനതയ്ക്ക് തണലായി നിൽക്കുമ്പോൾ നരേന്ദ്രമോദിയടക്കമുള്ള ഒരു ഫാസിസ്റ്റിനും ഇന്ത്യയെ തകർക്കാനാവില്ല.സകല യാതനകളും സംഘപരിവാറിന്റെ കുപ്രചാരണങ്ങളും സഹിച്ചാണ് കർഷകർ ആ സമരഭൂവിൽ കഴിഞ്ഞത്.
മോദിയെ മുട്ടുകുത്തിച്ച കർഷകർക്കും കോൺഗ്രസിന്റെ സമരഭടൻമാർക്കും അഭിവാദ്യങ്ങൾ.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)