
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബാളിന്റെ ശബ്ദം എന്നറിയപ്പെടുന്ന പ്രമുഖ കമന്റേറ്റര്‍ നോവി കപാഡിയ അന്തരിച്ചു. 67 വയസ്സായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഫുട്ബാളിലെ എന്‍സൈക്ലോപീഡിയ എന്നും നോവി കപാഡിയ അറിയപ്പെട്ടു. ഒമ്പത് ഫിഫ ലോകക്കപ്പുകള്‍, ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫുട്ബാള്‍ മാത്രമല്ല, ക്രിക്കറ്റും ഹോക്കിയും അദ്ദേഹം സൂക്ഷ്മമായി പിന്തുടര്ന്നിരുന്നു.
നോവി കപാഡിയയുടെ 'ബെയര്‍ഫീറ്റ് ടു ബൂട്സ്' എന്ന പുസ്തകം ഏറെ ശ്രദ്ധനേടിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)