
ജല്‍ന: മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കൊവിഡ് വാക്സിന് എടുക്കുന്നതില്‍ വിമുഖതയുണ്ടെന്നും ബോളിവുഡ് നടന് സല്മാന് ഖാന്റെയും മത നേതാക്കളുടെയും സഹായത്തോടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും മഹാരാഷ്ട്രാ പൊതുജനാരോഗ്യമന്ത്രി രാജേഷ് ടോപെ.
”മുസ്ലിങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും വാക്സിനെടുക്കാനുള്ള മടിയുണ്ട്. വാക്സിന് എടുക്കുന്നതിനെക്കുറിച്ച് മുസ്ലിം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സല്മാന് ഖാന്റെയും മതനേതാക്കളുടെയും സഹായം ഉപയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സിനിമാതാരങ്ങള്‍ക്കും മതനേതാക്കള്‍ക്കും വലിയ രീതിയില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയും.” അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നവരുടെ എണ്ണത്തില്‍ സംസ്ഥാനം മുന്നിലാണെന്നും എന്നാല്‍ ചില മേഖലകളില്‍ വാക്സിനേഷന്റെ വേഗത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)