
ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ഖത്തര്‍ ലോകകപ്പിലേക്ക് എത്തുന്ന രണ്ടാമത്തെ ടീമായി അര്‍ജന്റീന. ഇന്ന് നടന്ന യോഗ്യതാ മല്‍സരത്തില്‍ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് അര്‍ജന്റീന യോഗ്യത നേടിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ടീമിനോ മെസ്സിക്കോ ഇന്ന് കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ആയില്ല.
മറുവശത്ത് നെയ്മര്‍ ഇല്ലാതെ ഇറങ്ങിയ ബ്രസീല്‍ ചില മികച്ച അവസരങ്ങളും നഷ്ടപ്പെടുത്തി. ബ്രസീല്‍ നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റ് മല്‍സരങ്ങളില്‍ ചിലിയെ ഇക്വഡോര്‍ എതിരില്ലാത്ത രണ്ട് ഗോളിനും ഉറുഗ്വെയെ ബൊളീവിയ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി. ഉറുഗ്വെയുടെയും ചിലിയുടെയും തോല്‍വികള്‍ അര്‍ജന്റീനയുടെ കാര്യങ്ങള്‍ എളുപ്പമാക്കി.
ഓറഞ്ച്പട ഖത്തര്‍ ലോകകപ്പിലേക്ക് ടിക്കറ്റെടുത്തു
2019ലെ റഷ്യന്‍ ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിയാത്ത ഓറഞ്ച്പട ഖത്തര്‍ ലോകകപ്പിലേക്ക് ടിക്കറ്റെടുത്തു. യോഗ്യതാ റൗണ്ടില്‍ ഇന്ന് നടന്ന അവസാന മല്‍സരത്തില്‍ നോര്‍വെയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് നെതര്‍ലാന്റസ് പരാജയപ്പെടുത്തിയത്. യോഗ്യതക്ക് സമനില മാത്രം മതിയായിരുന്ന ഹോളണ്ട് മികച്ച ജയത്തോടെയാണ് ഗ്രൂപ്പ് ചാംപ്യന്മാരായത്. 84ാം മിനിറ്റില്‍ ബെര്ഗൈ്വനും ഇഞ്ചുറി ടൈമില്‍ മെംഫിസ് ഡിപ്പേയുമാണ് ഹോളണ്ടിന്റെ ഗോളുകള്‍ നേടിയത്. തോല്‍വിയോടെ നോര്‍വെ മൂന്നാം സ്ഥാനത്തേക്ക് വീണു. ഇതോടെ ലോകഫുട്ബോളിലെ മിന്നും യുവതാരമായ എര്‍ലിങ് ഹാലന്റിന് (നോര്‍വെ)ഈ ലോകകപ്പ് കളിക്കാനാകില്ല. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ മൊണ്ടനെഗ്രോയെ 2-1ന് പരാജയപ്പെടുത്തി തുര്‍ക്കി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. യോഗ്യതയ്ക്കായി തുര്‍ക്കിക്ക് പ്ലേ ഓഫ് കളിക്കണം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)