
പുതിയ വാഹനങ്ങള്‍ക്കും നിലവിലുള്ളവയ്ക്കും നോമിനിയെ ഉള്‍ക്കൊള്ളിക്കാനുള്ള അവസരം ഉടമയ്ക്ക് നല്‍കിക്കൊണ്ട് വാഹന രജിസ്ട്രേഷന് വെബ്സൈറ്റില്‍ മാറ്റംവരുത്തി. ഉടമയുടെ മരണത്തെത്തുടര്‍ന്നുള്ള അവകാശത്തര്‍ക്കം ഒഴിവാക്കാനും കൈമാറ്റത്തിന്റെ സങ്കീര്‍ണതകള്‍ ലഘൂകരിക്കാനും പുതിയ സംവിധാനത്തില്‍ കഴിയും. ഉടമ മരിച്ചാല്‍ നിലവിലുള്ള അവകാശികളുടെയെല്ലാം വാദം കേട്ടശേഷമാണ് ഉടമസ്ഥാവകാശം മാറ്റിയിരുന്നത്.
അവകാശികള്‍ തമ്മില്‍ സമവായം ഉണ്ടായെങ്കില്‍ മാത്രമേ ഉടമസ്ഥാവകാശം മാറ്റാന്‍ കഴിയുകയുള്ളൂ. മാത്രമല്ല, എല്ലാവരും മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തി സാക്ഷ്യപത്രം നല്‍കണം. അവകാശികള്‍ അറിയാതെ വാഹനം കൈമാറ്റം ചെയ്യുന്നത് തര്‍ക്കത്തിന് ഇടയാക്കിയതിനെത്തുടര് ന്നാണ് നേരിട്ടുള്ള സാക്ഷ്യപത്രം നിര്‍ബന്ധമാക്കിയത്. അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട് വിവിധ ഓഫീസുകളിലായി 400-ഓളം കേസുകള്‍ നിലവിലുണ്ട്.
ഇങ്ങനെ ചേര്‍ക്കാം
രജിസ്ട്രേഷന് രേഖകളില്‍ സ്വന്തം മൊബൈല്‍ നമ്പര്‍ ഉള്ളവര്‍ക്കു മാത്രമാണ് നോമിനിയെ ചേര്‍ക്കാനുള്ള അവസരം ലഭിക്കുക. മൊബൈല്‍ നമ്പറിലേക്കാണ് ഒറ്റത്തവണ പാസ്വേഡ് വരുക.
https://vahan.parivahan.gov.in ല്‍ വാഹനത്തിന്റെ രജിസ്ട്രേഷന് നമ്ബര്‍ നല്കി പ്രവേശിക്കണം. സര്‍വീസസ് എന്ന ടാബില്‍നിന്ന് അഡീഷണല്‍ സര്‍വീസസില്‍ ആഡ് നോമിനി എന്ന ഓപ്ഷന് തിരഞ്ഞെടുക്കണം.
എന്ജിന്, ഷാസി നമ്പറുകള്‍ക്കൊപ്പം രജിസ്ട്രേഷന് തീയതിയും രജിസ്ട്രേഷന് കാലാവധിയും രേഖപ്പെടുത്തണം. നോമിനിയുടെ പേരും ഉടമയുമായുള്ള ബന്ധവും ഉള്‍ക്കൊള്ളിക്കാം. ഉടമ മരിച്ചാല്‍ അവകാശിക്ക് വാഹനം തന്റെ പേരിലാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കാം. ഉടമയുടെ മരണസര്‍ട്ടിഫിക്കറ്റും നോമിനിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. നോമിനിയെ ഉള്‍പ്പെടുത്തുന്നതിന് ഫീസ് ഇല്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)