
തിരുവനന്തപുരം നിയമസഭാ വളപ്പിലെ വൃക്ഷ സസ്യസമൃദ്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാക്കുന്ന 'ഡിജിറ്റല്‍ ഉദ്യാനം' തയ്യാറായി. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എം.ബി. രാജേഷ് നിര്‍വഹിച്ചു.
ഒരു പ്രദേശത്തെ പൂക്കളുടെയും വൃക്ഷലതാദികളുടെയും വിശദ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി ഒരു സെര്‍വര്‍ കമ്പ്യൂട്ടറില്‍ സൂക്ഷിച്ച് ക്യു.ആര് കോഡ് മുഖേന കണ്ടെത്താവുന്ന രീതിയിലാണ് 'ഡിജിറ്റല്‍ ഉദ്യാനം' രൂപകല്പന ചെയ്തിരിക്കുന്നത്. ഡോക്യുമെന്റ് ചെയ്യുന്ന ഡാറ്റയെ ഡിജിറ്റൈസ് ചെയ്ത് അതിനെ ക്യു.ആര് കോഡുമായി ബന്ധിപ്പിച്ചാണ് സംവിധാനം ഒരുക്കിയിട്ടുളളത്.
ഒരോ സസ്യത്തിനും പ്രത്യേക ക്യു.ആര് കോഡ്, പ്രത്യേക യു.ആര്.എല്‍ എന്നിവ നല്‍കിയിട്ടുണ്ട്. വൃക്ഷലതാദികളില്‍ പതിപ്പിക്കുന്ന കോഡ് ക്യു.ആര് കോഡ് സ്കാനര്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുമ്ബോള്‍ വെബ് പേജ് തുറക്കുകയും ചെടിയുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുകയും ചെയ്യുന്നു. ഡാറ്റ ലഭിക്കുന്നതിനും ക്യു.ആര് കോഡും സെര്‍വറും തമ്മില്‍ ആശയവിനിമയം നടത്തുന്നതിനുമായി www.digitalgarden.niyamasabha.org എന്ന വെബ്സൈറ്റാണ് തയ്യാറാക്കിയിട്ടുള്ളത്.
കേരള സര്‍വകലാശാല ബോട്ടണി വിഭാഗം പ്രൊഫസറും സെന്റര്‍ ഫോര്‍ ബയോഡൈവേഴ്സിറ്റി ഡയറക്ടറുമായ ഡോ. എ. ഗംഗാപ്രസാദ്, ഗവേഷണ വിദ്യാര്‍ഥി അഖിലേഷ് എസ്.വി. നായര്‍ എന്നിവര്‍ ചേര്‍ന്നാണ് 'ഡിജിറ്റല്‍ ഗാര്ഡന്' എന്ന ആശയം പൂര്‍ത്തിയാക്കിയത്. ഈ സംരംഭത്തിന് വേണ്ട സാങ്കേതിക സഹായം നല്‍കിയത് നിയമസഭാ സെക്രട്ടേറിയറ്റിലെ വിവര സാങ്കേതിക വിദഗ്ദ്ധരാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)