
വായു മലിനീകരണത്തിനെതിരെ പോരാടുന്നതിന് സമ്പൂര്‍ണ ലോക്ഡൗണ്‍ പോലുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഡല്‍ഹി സര്‍കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ അതുകൊണ്ട് പരിമിതമായ ആഘാതം മാത്രമേ ഉണ്ടാകൂ എന്നും ഡല്‍ഹി സര്‍കാര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ മാത്രമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കരുത്. ഡല്‍ഹിക്കൊപ്പം അയല്‍ സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ നടപടി അര്‍ത്ഥപൂര്‍ണമാകൂ എന്നും ഡല്‍ഹി സര്‍കാര്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വായുമലിനീകരണം നിയന്ത്രിക്കുന്നതിന് ആവശ്യമെങ്കില്‍ ഡല്‍ഹിയില്‍ രണ്ടുദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതി നേരത്തെ അറിയിച്ചിരുന്നു.
കര്‍ഷകര്‍ വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നതുകൊണ്ടാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കൂടിയതെന്ന കേന്ദ്രസര്‍കാരിന്റെയും ഡല്‍ഹി സര്കാരിന്റെയും വാദം സുപ്രീം കോടതി തള്ളി. വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കുറച്ച ദിവസത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കാന്‍ ഹരിയാന-പഞ്ചാബ് ചീഫ്സെക്രെടറിമാരുടെ യോഗത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി പറഞ്ഞു. കര്‍ഷകരെ മാത്രം കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. വയലവിശഷ്ടങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ബദല്‍ സംവിധാനങ്ങള്‍ ശക്തമാക്കാനാകുമെന്നും രാഷ്ട്രീയത്തിനപ്പുറത്ത് വിഷയത്തില്‍ യോജിച്ച പ്രവര്‍ത്തനം ആവശ്യമാണെന്നും കോടതി പറഞ്ഞു.
മലനീകരണം നിയന്ത്രിക്കുന്നതിന് അടിയന്തരമായി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. എന്തെങ്കിലും മെഷീനുകള്‍ വേണമെങ്കില്‍ വാങ്ങണം, ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ താല്കാലികമായി നിയമിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. ഇക്കാര്യങ്ങള്‍ ഡല്‍ഹി സര്‍കാരാണ് പറയേണ്ടതെന്ന് കേന്ദ്രം മറുപടി നല്കി. ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് ഡല്‍ഹി സര്‍കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
സ്ഥിതി ഗരുതരമാണെന്നും വീടിനുള്ളില്‍ പോലും മാസ്ക് ധരിക്കേണ്ട അവസ്ഥയിലാണെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. സര്കാരുകളുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. മലിനീകരണം തടയാന്‍ വായുവിന്റെ ഗുണനിലവാരം കുറയുന്നതിനനുസരിച്ച് അടിയന്തിരമായി നിര്‍ണായക നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. അത്യാവശ്യമല്ലാത്ത നിര്‍മാണ-ഗതാഗത പ്രവര്‍ത്തനങ്ങള്‍, വൈദ്യുതി നിലയങ്ങള്‍ കുറച്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കല്‍, വര്‍ക് ഫ്രം ഹോം നടപ്പിലാക്കല്‍ തുടങ്ങിയ നടപടികള്‍ അടിയന്തര യോഗത്തില്‍ ചര്‍ച ചെയ്യാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)