ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനി രണ്ടായി പിരിയുന്നു. ഒരു കമ്പനി മരുന്നുകളിലും മെഡിക്കല്‍ ഉപകരണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റൊന്ന് ഉപഭോക്തൃ ഉത്പ്പന്നങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നത്. ലോകമെമ്പാടുമുള്ള 136,000 ത്തിലധികം ജീവനക്കാര്‍ ഈ ബിസിനസുകളുടെ നട്ടെല്ലായി തുടരുമെന്ന് കമ്പനി അറിയിച്ചു.
'രോഗികള്‍, ഉപഭോക്താക്കള്‍, ആരോഗ്യപരിചരണ വിദഗ്ധര്‍ എന്നിവരെ സേവിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ഞങ്ങളുടെ കഴിവുറ്റ ടീമിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലാഭകരമായ വളര്‍ച്ച കൈവരിക്കുന്നതിനും, ഏറ്റവും പ്രധാനമായി ജനങ്ങളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള മികച്ച മാര്‍ഗമായാണ് മാനേജ്മെന്റ് വിഭജനത്തെ കാണുന്നത്.', കമ്പനി സിഇഒ അലക്സ് ഗോര്‍സ്കി പറഞ്ഞു.
ഹെല്‍ത്ത് കെയര്‍ വ്യവസായ ഭീമനായ ജോണ്സണ് ആന്‍ഡ് ജോണ്സണ് 18 മുതല്‍ 24 മാസത്തിനുള്ളില്‍ ഉപഭോക്തൃ വിഭാഗം വിഭജിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ചില ഉപയോക്താക്കളില്‍ അണ്ഡാശയ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിയുടെ ബേബി പൗഡര്‍ കാരണമാകുന്നുവെന്ന ആരോപണം കമ്പനി ഉപഭോക്തൃ യൂണിറ്റിനെ വലച്ചിരുന്നു. എന്നിരുന്നാലും, യുഎസ് വിപണികള്‍ തുറക്കുന്നതിന് മുമ്പ് കമ്പനിയുടെ ഓഹരി വ്യാപാരത്തില്‍ 4.9 ശതമാനം നേട്ടമുണ്ടായി. രണ്ട് പൊതു കമ്പനികളായി വിഭജിക്കുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ, ജോണ്സണ് ആന്‍ഡ് ജോണ്സണ് ഓഹരികള്‍ കുതിച്ചുയര്‍ന്നു.
കമ്പനിയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗം ഏറ്റവും ശക്തമായ പ്രകടനമാണ് കാഴ്ച വെച്ചത്. 2020 ല്‍ കമ്പനിയുടെ വില്‍പ്പനയുടെ 55 ശതമാനം മരുന്ന് യൂണിറ്റും 28 ശതമാനം മെഡിക്കല്‍ ഉപകരണ യൂണിറ്റും 17 ശതമാനം ഉപഭോക്തൃ വിഭാഗവുമാണ് സംഭാവന ചെയ്തത്. 2020 ല്‍ ജെ ആന്‍ഡ് ജെ ആകെ 83 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. കമ്പനിയുടെ വളര്‍ച്ച ശക്തമായി തുടരുന്നതിനാല്‍, 2021ല്‍ ജെ ആന്‍ഡ് 94 ബില്യണ്‍ ഡോളര്‍ വരുമാനം നേടുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.
ആകെ വരുമാനത്തില്‍ കമ്പനിയുടെ ഉപഭോക്തൃ യൂണിറ്റിന്റെ പങ്ക് ചെറുതാണെങ്കിലും അതിന് വലിയ ബ്രാന്‍ഡ് അംഗീകാരമാണ് ലഭിച്ചത്. ടൈലനോള്‍, മോട്രിന്‍, സിര്‍ടെക്, ബാന്‍ഡ് എയ്ഡ്, ലിസ്റ്ററിന്, ന്യൂറ്റോജെന, നിയോസ്പോരിന്, അവീനോ, ക്ലീന്‍ ആന്‍ഡ് ക്ലീന്‍, റോഗെയ്ന്‍ എന്നീ ഉല്‍പ്പന്നങ്ങളും കമ്ബനിയ്ക്ക് നേട്ടമുണ്ടാക്കുന്നവയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)