
ന്യഡല്‍ഹി: രാജ്യാന്തര യാത്രകളില്‍ ഇളവു വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നവംബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വരും.
പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം 5 വയസ്സിന് താഴെയുള്ള കുട്ടികളെ വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പും ശേഷവും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന് നടപടി പ്രകാരം വിമാനത്താവളത്തില്‍ എത്തുമ്പോഴോ ഹോം ക്വാറന്റൈന് സമയത്തോ യാത്ര ചെയ്യുന്ന ഏതെങ്കിലും കുട്ടിക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ പരിശോധനയ്ക്ക് വിധേയരാക്കുകയും, വേണ്ട ചികിത്സ നല്‍കുമെന്നും പറഞ്ഞു.
പൂര്‍ണ്ണമായും വാകസീനെടുത്തവരും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളുപയോഗിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനയുണ്ടാകില്ല. ഇത്തരം യാത്രക്കാര്‍ക്ക് ഹോം ക്വാറന്റീനും നിര്‍ബന്ധമല്ല. എന്നിരുന്നാലും അവര്‍ ആരോഗ്യം സ്വയം നിരീക്ഷിക്കേണ്ടതുണ്ട്. ഭാഗികമായി മാത്രം വാക്സീനെടുത്തിട്ടുള്ള യാത്രക്കാര്‍ വിമാനത്താവളത്തി വച്ച് കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ഹോം ക്വാറന്റീന് സമയത്ത് പോസിറ്റീവ് അകുന്ന യാത്രക്കാരെ 14 ദിവസത്തേക്ക് ക്വാറന്റീനില്‍ വിധേയമാക്കും.
അന്താരാഷ്ട്ര യാത്രക്കാര്‍ ഓണ്‍ലൈനായി പൂരിപ്പിച്ച സെല്‍ഫ് ഡിക്ലറേഷന്‍ ഫോം വിമാനത്താവളത്തിലെ ആരോഗ്യ ഉദ്യോസ്ഥരെ കാണിക്കണം. വിമാനത്താവളത്തില സ്ക്രീനിങ്ങിനിടെ രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ആ യാത്രക്കാരനെ ഉടന്‍ ചികിത്സയ്ക്ക് വിധേയനാക്കണമെന്നും ക്വാറന്റീല്‍ പോകണമെന്നും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. പുതിയ യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിനോദസഞ്ചാരത്തിനും അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഉണര്‍വ് നല്‍കുന്നതാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)