മുംബൈ: ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കുള്ള 16 അംഗ ഇന്‍ഡ്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
കാണ്‍പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്ലിയുടെ അസാന്നിധ്യത്തില്‍ അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. രണ്ടാം ടെസ്റ്റില്‍ കോഹ്ലി ടീമിലേക്ക് മടങ്ങിയെത്തുമെന്ന് ബി സി സി ഐ അറിയിച്ചു. മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം റിഷഭ് പന്തിനും പരമ്പരയില്‍ വിശ്രമം അനുവദിച്ചു. രാഹുല്‍ ദ്രാവിഡ് പരിശീലകനായി ചുമതലയേറ്റതിന് ശേഷം ഇന്‍ഡ്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
നവംബര്‍ 25ന് കാണ്‍പൂരിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഡിസംബര്‍ മൂന്നിന് മുംബൈയില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ നായകന് വിരാട് കോഹ്ലി ടീമിനൊപ്പം ചേരും. ചേതേശ്വര്‍ പുജാരയെയാണ് ടീമിന്‍െറ ഉപനായകനായി പ്രഖ്യാപിച്ചിട്ടുള്ളത്. ശ്രേയസ് അയ്യരും ജയന്ത് യാദവും ടീമിലേക്ക് മടങ്ങിയെത്തി. റിഷഭ് പന്തിന്റെ അഭാവത്തില്‍ വൃദ്ധിമാന്‍ സാഹ വികറ്റ് കീപറാവും. കെ എസ് ഭരതാണ് രണ്ടാം വികറ്റ് കീപര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ അവസാന മത്സരത്തിനുള്ള സ്ക്വാഡില്‍ ഉള്പെടുത്തിയ പ്രസിദ്ധ് കൃഷ്ണയെ ടീമിലെടുത്തു.
ഇന്ത്യന്‍ ടീം:
അജിന്‍ക്യ രഹാനെ (നായകന്), ചേതേശ്വര്‍ പുജാര (ഉപനായകന്‍), കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ (വികെറ്റ് കീപെര്‍), കെ എസ് ഭരത് (വികെറ്റ് കീപെര്‍), രവീന്ദ്ര ജഡേജ, ആര് അശ്വിന്, അക്സര്‍ പടേല്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)