
പാലക്കാട്: കല്പാത്തി രഥ പ്രയാണത്തിന് പ്രത്യേക അനുമതി നല്കി ഉത്തരവിറക്കി. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പു വെച്ചതോടെയാണ് നിയന്ത്രണങ്ങളോടെ ചടങ്ങുകള്‍ നടത്താന്‍ അനുമതിയായത്. ഇതോടെ രഥ പ്രയാണത്തിന് ചെറുരഥങ്ങള്‍ വലിക്കാന്‍ കഴിയും.
രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ രഥ പ്രയാണത്തില്‍ പങ്കെടുക്കാം. എന്നാല്‍ പരമാവധി 200 പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് രഥ പ്രയാണം. പ്രത്യേക അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചിരുന്നു.
കല്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണം. ഇതിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും കോവിഡ് പശ്ചാത്തലത്തില്‍ അനുമതി നിഷേധിച്ചതോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്.
ഈ മാസം 14 മുതല്‍ പതിനാറ് വരെയാണ് കൊവിഡ് മാനദണ്ഡങ്ങളോടെ രഥോത്സവം നടക്കുക.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)