
കാരവന് കേരളയുമായി കൈകോര്‍ത്ത് വാഹന നിര്‍മാതാക്കളായ ഭാരത്ബെന്‍സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവന് ഒക്ടോബറില്‍ പുറത്തിറക്കിയിരുന്നു. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഇസൂസു, ടാറ്റ മോട്ടോര്‍സ്, ഫോഴ്സ് മോട്ടോര്‍സ് എന്നിവ സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ടൂറിസ്റ്റ് കാരവനുകള്‍ പദ്ധതിക്കായി നിര്‍മ്മിക്കുന്നുണ്ട്.
ആതിഥേയ മേഖലയിലെ പ്രമുഖ ഗ്രൂപ്പായ സിജിഎച്ച് എര്‍ത്ത് സംസ്ഥാനത്ത് പത്ത് കാരവന് പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി രൂപരേഖ ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ട്. ഇടുക്കിയിലെ മറയൂരില്‍ തേയിലത്തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലത്താണ് ആദ്യ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുക.
ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ അഞ്ചു കാരവനുകള്‍ വരെ വാങ്ങുന്നതിനുള്ള നിക്ഷേപ ധനസഹായം മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാവുന്നതും നാലുപേരടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാവുന്നതുമായ രണ്ടുതരത്തിലുള്ള കാരവനുകളാണ് സജ്ജമാക്കുന്നത്. സോഫ-കം- ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്, ഡൈനിംഗ് ടേബിള്‍, ടോയ്ലറ്റ് ക്യുബിക്കിള്‍, ഡ്രൈവര്‍ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്റര്‍നെറ്റ് കണക്ഷന്, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജിപിഎസ് തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവനുകളില്‍ ക്രമീകരിക്കും. അതിഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാരവനുകളും ഐടി അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കനുസൃതമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ കാരവനുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊതു, സ്വകാര്യ മേഖലയിലോ സംയുക്തമായോ കാരവന് പാര്‍ക്കുകള്‍ വികസിപ്പിക്കാവുന്നതാണ്. പരിസ്ഥിതി സൗഹൃദമായ കാരവന് പാര്‍ക്കുകള്‍ സൗകര്യങ്ങളുള്ള വീടുകളോട് ചേര്‍ന്നും തോട്ടങ്ങളിലും തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ കീഴിലും എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വിനോദസഞ്ചാരികളുടെ സുരക്ഷിതത്ത്വത്തിന് ഊന്നല്‍ നല്കി സ്ഥാപിക്കാം. അഞ്ച് കാരവനുകള്‍ ഒരേ സമയം പാര്‍ക്കു ചെയ്യാവുന്ന രീതിയില്‍ കുറഞ്ഞത് അന്‍പത് സെന്റ് ഭൂമി എങ്കിലും ഒരു പാര്ക്കിന് വേണം. ആക്റ്റിവിറ്റി ഏരിയ, താമസ സ്ഥലം, ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമമുറികള്‍, ഭക്ഷണശാല തുടങ്ങി അതിഥികള്‍ക്ക് സുഖപ്രദമായ താമസത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഉണ്ടായിരിക്കണം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)