
ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡലിനെ അവതരിപ്പിച്ചു. ‘ലാന്‍ഡ് റോവര്‍ ഡിസ്കവറി’ ഇന്ത്യയില്‍ പുറത്തിറങ്ങി കഴിഞ്ഞു. 71.08 ലക്ഷം രൂപ ആരംഭ വിലയില്‍ എത്തുന്ന ഡിസ്കവറിയുടെ ടോപ് വേരിയന്റ് വില 1.08കോടി രൂപയാണ്. പുതിയ മോഡലിനായുള്ള ബുക്കിംഗ് രണ്ട് മാസം മുന്‍പ് ലാന്‍ഡ് റോവര്‍ ആരംഭിച്ചിരുന്നു. 1989-ല്‍ ആദ്യമായി വിപണിയില്‍ അവതരിച്ച ഡിസ്കവറിയുടെ അഞ്ചാം തലമുറയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ലാന്‍ഡ് റോവറിന്റ് ലൈറ്റ് വെയ്റ്റ് ഫുള്‍സൈസ് എസ് യുവി ആര്‍ക്കിടെക്ച്ചറിലാണ് പുത്തന്‍ മോഡലിന്റെ അവതരണം.
3.0 ലിറ്റര്‍ V6 പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പതിപ്പുകളാണ് ലാന്‍ഡ് റോവര്‍ ഡിസ്കവറി അവതരിപ്പിക്കുന്നത്.
450 എന്‍എം ടോര്‍ക്ക് ,335 ബിഎച്ച്പി കരുത്ത് എന്നിവ ഉല്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്. 600 എന്‍എം ടോര്‍ക്ക് 254 ബിഎച്ച്പി കരുത്ത് എന്നിവ ഉല്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ് രണ്ട് എഞ്ചിന് പതിപ്പുകളും ഒരുക്കിരിക്കുന്നത്. 7.1 സെക്കന്ണ്ടുകള് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതാണ് പെട്രോള്‍ പതിപ്പ്. മണിക്കൂറില്‍ 254 കിലോമീറ്റര്‍ വേഗതയാണ് ഡിസ്കവറി പെട്രോള്‍ പതിപ്പിന്റെ കൂടിയ വേഗത. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയാണ് 8.1 സെക്കന്റ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഡിസ്കവറി ഡീസല്‍ പതിപ്പിന്റെ ടോപ് സ്പീഡ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)