
ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നൽകുന്ന ഈ വർഷത്തെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം തെന്നിന്ത്യയിലെ സുപ്രസിദ്ധ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്. നാദസ്വര രംഗത്ത് ഏഴുപതിറ്റാണ്ടായി നൽകിയ സമഗ്ര സംഭാവന മാനിച്ചാണ് പുരസ്കാരം നൽകുന്നത്. ആദ്യമായാണ് ഒരു നാദസ്വരം കലാകാരൻ പുരസ്കാരത്തിന് അർഹനാകുന്നത്.
ഗുരുവായൂർ ഏകാദശി യോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 47-ാമത് ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ നവംബർ 29ന് വൈകിട്ട് 5ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം പിന്നോക്കക്ഷേമ-പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. തുടർന്ന് പുരസ്കാര ജേതാവിന്റെ നാദസ്വര കച്ചേരിയും ഉണ്ടാകും.
50,001/- രൂപയും ശ്രീഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത 10ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)