
ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ മൌലാന അബ്ദുൾ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ആണ് ദേശീയ വിദ്യാഭ്യാസ ദിനമായി നാം തെരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ ഇന്ന് കാണുന്ന മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ആസാദ് ആണ്. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ ആസാദ് ഇന്ത്യൻ വിദ്യാഭ്യാസ മേഖലക്ക് അമൂല്യ സംഭാവനകൾ നൽകുകയുണ്ടായി.
അറേബ്യയിലെ മക്കയിൽ ജനിച്ച മൌലാന അബ്ദുൾ കലാം ആസാദ് തന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി താമസം ആക്കിയപ്പോൾ കൽക്കട്ടയിൽ താമസം ആക്കി.
മഹാത്മാ ഗാന്ധിയിൽ നിന്നും ആവേശം ഉൾക്കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ അചഞ്ചലമായും നിസ്വാർത്ഥവുമായ പോരാട്ടമായിരുന്നു അദ്ദേഹം നടത്തിയത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി വളരെക്കാലം ചുമതല വഹിച്ച മൌലാന അബ്ദുൽ കലാം ആസാദ് പ്രസിഡന്റ് ആയിരിക്കുമ്പോൾ ആണ് ക്വിറ്റ് ഇന്ത്യ സമരം നടന്നത്. മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ ശക്തമായി എതിർത്തിരുന്ന ആസാദ് ഇന്ത്യയുടെ വിഭജനത്തിന് എതിരായിരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ മുസ്ലിങ്ങൾ ഹിന്ദുക്കളുടെ സഹോദരങ്ങൾ ആണ് എന്ന നിലപാടുമായി ആസാദ് ബ്രിട്ടീഷുകാരുടെ വർഗീയ വിഭജന നിലപാടുകൾക്കെതിരെ ശക്തമായി പോരാടി.
നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ച അദ്ദേഹം ക്വിറ്റ് ഇന്ത്യ സമര സമയത്ത് ജയിൽ അടയ്ക്കപ്പെട്ട ശേഷം 1945 ൽ ആണ് ജയിൽ വിമുക്തൻ ആയത്. ഭാര്യയുടെ മരണം ഉണ്ടായപ്പോൾ അദ്ദേഹം ജയിൽ വാസത്തിൽ ആയിരുന്നു. 1888 നവംബർ 11 ന് ജനിച്ച അദ്ദേഹം 1958 നവംബർ 22 ന് മരണമടഞ്ഞു.
ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി ജീവിതം മുഴുവൻ നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ അബുൽ കലാം ആസാദ്. മതനിരപേക്ഷത അദ്ദേഹത്തിന്റെ ജീവിത തത്വമായിരുന്നു.
മഹാനായ അബുൽ കലാം ആസാദിന്റെ ഓർമ്മയ്ക്ക് മുൻപിൽ ആദരപൂർവ്വം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)