
ഇന്ത്യൻ ഫിലിം ഹൗസ് നാഷണൽ ലെവൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് 'ഡ്രീം മെഷീൻ' എന്ന ഷോർട്ട് ഫിലിമിന്റെ മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ് അഭിഷേക് ഹൈജിനസ്. മികച്ച ചിത്രം, സംവിധാനം, തിരക്കഥ, ഛായാഗ്രാഹകൻ എന്നീ നാലു വ്യത്യസ്ത വിഭാഗങ്ങളിലേക്ക് നോമിനേഷനും ചെയ്യപ്പെട്ടു. അതിൽ മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ആണ് അഭിഷേക് നേടിയിരിക്കുന്നത്. ബാംഗ്ലൂരിൽ വെച്ച് നടന്ന ചടങ്ങിലാണ് അവാർഡ് ഏറ്റുവാങ്ങിയത്.
1000 ഷോർട്ട് ഫിലിമിൽ നിന്നുമാണ് അഭിഷേകിന്റെ ഷോർട്ട് ഫിലിമായ ഡ്രീം മെഷീനിന് ഈ അവാർഡ് കിട്ടിയിരിക്കുന്നത്. 10 ഭാഷകളിലായി 23 അവാർഡ് കാറ്റഗറിയിലാണ് തിരഞ്ഞെടുപ്പുകൾ നടന്നത്.
ഡ്രീം മെഷീൻ എന്ന ചിത്രത്തിന് വേണ്ടി പ്രയത്നിച്ച ഒരു കൂട്ടം ചെറുപ്പക്കാരുണ്ട്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അജിത് അഗസ്റ്റിനാണ്. സൗണ്ട് എഫക്ട് നിർവഹിച്ചിരിക്കുന്നത് ആദർശ് ബെൻസ് ലാലാണ്. സംഗീതം ക്ലിന്റൺ ബെർക്സ്. ക്രീയേറ്റീവ് ഡയറക്ടർ ആൽവിൻ ടി ഊമ്മനാണ് നിർവഹിച്ചിരിക്കുന്നത്. 7 മിനിറ്റോളം ദൈർഖ്യമുള്ള ശബ്ദരഹിത ചിത്രമായിട്ടാണ് അണിയറ പ്രവർത്തകർ ഡ്രീം മെഷീനെ ഒരുക്കിയിരിക്കുന്നത്. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.
ഇതിന് മുൻപ് ട്രാവൻകോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സൈലന്റ് ഫിലിമിനുള്ള അവാർഡിലും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കൊച്ചി പാറക്കൽ വീട്ടിൽ ഹൈജിനസ് പി.പി-ലീല ഹൈജിനസ് എന്നിവരുടെ മകനാണ് അഭിഷേക്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)