
പാലക്കാട്: രഥോത്സവത്തെ വരവേല്‍ക്കാന്‍ കല്‍പ്പാത്തി ഒരുങ്ങിയതോടെ അഗ്രഹാരം ഉത്സവത്തിമിര്‍പ്പില്‍.
തിങ്കളാഴ്ച നടക്കുന്ന കൊടിയേറ്റത്തോടെ ഒരാഴ്ച നീണ്ടു നില്ക്കുന്ന ഉത്സവങ്ങള്‍ക്ക് തുടക്കമാകും. നവംബര്‍ 14, 15, 16 തീയതികളിലാണ് കല്‍പ്പാത്തി രഥോത്സവം. കോവിഡ് നിയന്ത്രണം കാരണം കഴിഞ്ഞ വര്‍ഷം പൊതുജന പങ്കാളിത്തം ഒഴിവാക്കി ചടങ്ങുകള്‍ മാത്രം നടത്തി. ഈ പ്രാവശ്യം നിയന്ത്രണങ്ങളോടെയാണെങ്കിലും രഥോത്സവത്തെ വര്‍ണാഭമായി വരവേല്‍ക്കാനാണ് പൈതൃക ഗ്രാമത്തിന്റെ തയാറെടുപ്പ്.
തേരുകാലം കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ കൂടിയാണ്. കുട്ടികളുടെ കളിചിരിയും, അരിപ്പൊടി കൊണ്ട് വരയ്ക്കുന്ന കോലങ്ങളും ഗ്രാമത്തെ ഉത്സവാന്തരീക്ഷത്തിലെത്തിക്കുകയാണ് പതിവ്.
ദിവസങ്ങള്‍ക്കുമുമ്പ് തുടങ്ങിയ രഥങ്ങളുടെ അറ്റകുറ്റപ്പണികളും, അലങ്കാര പ്രവൃത്തികളും തകൃതിയായി നടക്കുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തില്‍ അഗ്രഹാരവീഥികളില്‍ ടാറിങും നടക്കുന്നുണ്ട്. അതേസമയം ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് കല്‍പ്പാത്തി ക്ഷേത്രം ഭാരവാഹികള്‍ സമര്‍പ്പിച്ച ആക്ഷന്‍ പ്ലാന്‍ ജില്ല ഭാരണകൂടത്തിന്റെ കൈയിലാണ്. തിങ്കളാഴ്ച നടക്കുന്ന ദുരന്തനിവാരണ അതോറിറ്റിയോഗം ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തും. അതിനുശേഷം നടത്തിപ്പ് സംബന്ധിച്ച തീരുമാനം അറിയിക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)