
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയ്ക്ക് തിരിച്ചടി. സ്വര്‍ണ്ണ കടത്തില്‍ രാജ്യദ്രോഹം നിലനില്‍ക്കില്ലെന്ന് പറഞ്ഞ ഹൈക്കോടതി യുഎപിഎ തള്ളി സ്വപ്നയ്ക്കും സരിത്തിനും ജാമ്യം നല്കി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്കിയ ജാമ്യാപേക്ഷയിലാണ് വിധി. 25 ലക്ഷം ജാമ്യത്തുകയായി കെട്ടിവയ്ക്കണം. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. യുഎപിഎ കേസ് മാത്രമേ എന്‍ഐഎയ്ക്ക് അന്വേഷിക്കാന്‍ കഴിയൂ. അതുകൊണ്ട് തന്നെ എന്‍ഐഎയ്ക്ക് വലിയ തിരിച്ചടിയാണ് ഈ കേസിലെ വിധി.
ഇതോടൊപ്പം സ്വര്‍ണ്ണക്കടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ജലാല്‍ ഉള്‍പ്പെടെയുള്ള 5 പ്രതികളുടെ ജാമ്യഹര്‍ജികളിലും കോടതി അനുകൂല വിധി പറഞ്ഞു. ഇതോടെ കേസില്‍ പ്രതികളായ റബിന്‍സ്, മുഹമ്മദ് ഷാഫി, എം.എം. ജലാല്‍ എന്നിവര്‍ക്കും ജാമ്യം കിട്ടി. തുടരന്വേഷണം പോലും അപ്രസക്തമാക്കുന്ന വിധത്തിലാണ് കോടതിയുടെ വിധി. ആദ്യമായാണ് സ്വര്‍ണ്ണ കടത്തു കേസില്‍ എന്‍ഐഎ അന്വേഷണം രാജ്യത്ത് നടക്കുന്നത്. അത് അനാവശ്യമാണെന്ന് ഹൈക്കോടതി വിധിക്കുന്നുവെന്ന വിലയിരുത്തലാണ് ജാമ്യ ഹര്‍ജിയിലെ വിധി ഉയര്‍ത്തുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ കാഫെപോസ കരുതല്‍ തടങ്കല്‍ ഹൈക്കോടതി മുന്‍പ് റദ്ദാക്കിയിരുന്നു. കേസിലെ കൂട്ട് പ്രതിയായ സരിത്തിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി ശരിവെച്ചു. എന്നാല്‍ എന്‍ഐഎ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്ന സുരേഷ് ജയില്‍ മോചിതയായില്ല. എന്‍ഐഎ കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ സ്വപ്ന സുരേഷിന് ജയിലില്‍ നിന്നും പുറത്തിറങ്ങാം.
എന്‍ഐഎ കേസില്‍ കുറ്റപത്രം നല്‍കിയിരുന്നു. എന്‍ഐഎ കോടതിയില്‍ കുറ്റപത്രം നല്കിയ ശേഷമുള്ള ഈ വിധി കേസിനേയും ബാധിക്കും. യുഎപിഎ നിലനില്‍ക്കില്ലെന്ന നിരീക്ഷണവുമായി കുറ്റപത്രം റദ്ദാക്കാന്‍ എന്‍ഐഎ കോടതിയില്‍ പ്രതികള്‍ ചെല്ലും. അതുകൊണ്ട് തന്നെ ഈ കേസ് തന്നെ അപ്രസക്തമാകാന്‍ വഴിയുണ്ട്. അതിനാല്‍ അതിവേഗം ജാമ്യം റദ്ദാക്കിയതിന് എതിരെ സുപ്രീംകോടതിയില്‍ പ്രതികള്‍ക്കെതിരെ എന്‍ഐഎ ഹര്‍ജി നല്കാന് സാധ്യതയുണ്ട്.
കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികള്‍ ഹര്‍ജിയില്‍ വാദിച്ചിരുന്നു. അതേസമയം പ്രതികള്‍ക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ജാമ്യം നല്കല്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)