
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ സ്വത്തുകള്‍ കണ്ടുകെട്ടി ആദായനികുതി വകുപ്പ്.
ഫാക്ടറിയും റിസോര്‍ട്ടും റസിഡന്‍ഷ്യല്‍ ഏരിയയുമടക്കം ഏകദേശം 1000 കോടിയുടെ സ്വത്താണ് ബിനാമി പ്രോപ്പര്‍ട്ടി ട്രാന്സാക്ഷന് 1998 പ്രകാരം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഡല്‍ഹിയിലെ ഓഫീസ്, റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി, ജരന്ദേശ്വരിലുളള പഞ്ചസാര ഫാക്ടറി, ഗോവയിലെ റിസോര്‍ട്ട് എന്നിവയാണ് ഇവ.
മഹാരാഷ്ട്രയില്‍ മാത്രം 27 വസ്തുവകകളാണ് കണ്ടുകെട്ടിയത്. ഇതിന് 500 കോടിയാണ് മൂല്യം. ജരന്ദേശ്വറില് പഞ്ചസര ഫാക്ടറിയുടെ മൂല്യം 600 കോടിയാണ്. ഗോവയിലെ റിസോര്‍ട്ടിന് 250 കോടിയും ഡല്‍ഹിയിലെ ഫ്ളാറ്റിന് 20 കോടി, ഓഫീസ് കെട്ടിടം 25 കോടി രൂപ എന്നിങ്ങനെയാണ് ആദായ നികുതി വകുപ്പ് മൂല്യം കാണുന്നത്. 90 ദിവസത്തിനകം അജിത് പവാര്‍ ഇവയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതു വരെ ഇവ താല്കാലികമായി മരവിപ്പിച്ചു.
സാമ്പത്തിക തട്ടിപ്പിന് മന്ത്രിസ്ഥാനത്ത് നിന്നും പുറത്തായ മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്തിരുന്നു. 12 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അനില്‍ ദേശ്മുറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തനിക്കെതിരായ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തളളിയിരുന്നു. ഇവ തെറ്റാണെന്നായിരുന്നു അനിലിന്റെ വാദം.
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയായിരിക്കെ പ്രതിമാസം 100 കോടി ശേഖരിക്കണമെന്ന് അനില്‍ ആവശ്യപ്പെട്ടെന്ന് മുംബൈ പൊലീസ് ഉദ്യോഗസ്ഥന് പരംബീര്‍ സിംഗ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് അനിലിന് സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് അന്വേഷണത്തിനൊടുവില്‍ ഇ.ഡി അറസ്റ്റ് ചെയ്തത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)