
ന്യൂഡല്‍ഹി: കേരളീയര്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസാസന്ദേശം പങ്കുവെച്ചിരിക്കുന്നത്.
'കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ആശംസകള്‍. മനോഹരമായ പരിസരങ്ങളുടെയും , അവിടത്തെ ജനങ്ങളുടെ അധ്വാനശീലത്തിന്റെയും പേരില്‍ കേരളം പരക്കെ പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങള്‍ തങ്ങളുടെ വിവിധ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കട്ടെ' എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ആശംസകൾ. മനോഹരമായ പരിസരങ്ങളുടെയും , അവിടത്തെ ജനങ്ങളുടെ അധ്വാനശീലത്തിന്റെയും പേരിൽ കേരളം പരക്കെ പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങൾ തങ്ങളുടെ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ.
— Narendra Modi (@narendramodi) November 1, 2021
അതുപോലെ ഒരേ ദിവസം രൂപീകൃതമായ ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് അദ്ദേഹം ഹിന്ദിയിലും കര്‍ണാടകയ്ക്ക് കന്നഡയിലും ഇംഗ്ലീഷിലും അദ്ദേഹം ആശംസകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)