
ബംഗളുരു: ഇ ഡി കേസില്‍ ബിനീഷ് കോടിയേരി ജയില്‍ മോചിതനായി. സത്യം മാത്രമാണ് എപ്പോഴും ജയിക്കുക എന്ന് ജയില്‍ മോചിതനായ ശേഷം ബിനീഷ് മാധ്യങ്ങളോട് പറഞ്ഞു.
തന്നെ കള്ളക്കേസില്‍ കുടുക്കിയത് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ്. ഈ കേസ് ഇ ഡി കെട്ടിച്ചമച്ചതാണ്. കേസ് കെട്ടിച്ചമച്ചതല്ല എന്ന് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുണ്ടോ എന്നും ബിനീഷ് ചോദിച്ചു.
ഇ ഡി പറഞ്ഞത് അനുസരിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ പത്തുദിവസം കൊണ്ട് ജയിലില്‍ നിന്ന് പുറത്തിറങ്ങാമായിരുന്നുവെന്നും ഭരണകൂടത്തിന് അനഭിമതരാവുന്നവരെ കൈകാര്യം ചെയ്യുന്നത് ഈ വിധത്തിലാണെന്നും ബിനീഷ് പറഞ്ഞു.
കേരളത്തിലെത്തിയ ശേഷം കാര്യങ്ങൾ വിശദമായി പറയാമെന്നും ജയില്‍ മോചിതനായ ബിനീഷ് കോടിയേരി വ്യക്തമാക്കി.
ലഹരിമരുന്ന് ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ തെളിവുകളൊന്നും കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിനായിരുന്നില്ല.
കഴിഞ്ഞ ദിവസം കര്‍ണ്ണാടക ഹൈക്കോടതിയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്. ഒരു കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനും പോലീസ് കോണ്‍സ്റ്റബിളുമാണ് ബിനീഷിന് ജാമ്യം നിന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)