
ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് രജനികാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആര്‍ട്ടറി റിവാസ്കുലറൈസേഷന് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതർ അറിയിച്ചു.
രക്തസമ്മര്‍ദ്ദം കൂടിയതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് അദ്ദേഹത്തെ ചികിത്സിച്ച വിദഗ്ദ ഡോക്ടര്‍മാര്‍ നല്കുന്ന വിശദീകരണം. വ്യാഴാഴ്ചയാണ് തലവേദനയെ തുടര്‍ന്ന് രജനികാന്തിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ടു ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന് ആശുപത്രി വിടാന്‍ സാധിക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)