
ദുബയ്: ട്വന്റി-20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ വെസ്റ്റ്ഇന്‍ഡീസിന് രണ്ടാം തോല്‍വി. ആദ്യ മല്‍സരത്തില്‍ ഓസ്ട്രേലിയയോട് തോറ്റ ദക്ഷിണാഫ്രിക്ക അവരുടെ ആദ്യ ജയവും കരസ്ഥമാക്കി. എട്ട് വിക്കറ്റിന്റെ മികച്ച ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.
വെസ്റ്റ്ഇന്‍ഡീസ് മുന്നോട്ട് വച്ച 144 എന്ന ലക്ഷ്യം 18.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക പിന്തുടര്ന്നു. എയ്ഡന്‍ മര്‍ക്രം (51*), വാന്‍ ഡെര്‍ ഡുസന് (43*), ഹെന്‍ഡ്രിക്സ് എന്നിവരാണ് പ്രോട്ടീസ് നിരയ്ക്കായി മികച്ച സ്കോര്‍ നേടിയത്. ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക കരീബിയന്‍സിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് അവര്‍ നേടിയത്. എവിന്‍ ലെവിസാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍(56).
പന്തുകൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത പ്രോട്ടീസ് സൂപ്പര്‍ 12 ലെ ആദ്യ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ടീം ഓസ്ട്രേലിയയോട് പരാജയപ്പെടുത്തി. അര്‍ധസെഞ്ചുറി നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ടീമിന് വിജയം സമ്മാനിച്ചത്.
26 പന്തില്‍ 51 റണ്‍സെടുത്ത മാര്‍ക്രം പുറത്താകാതെ നിന്നപ്പോള്‍ 51 പന്തില്‍ 43 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ദസ്സനും വിജയത്തില്‍ കൂട്ടായി. റീസ ഹെന്‍ഡ്രിക്സും മികച്ച പ്രകടനം പുറത്തെടുത്തു. വിന്‍ഡീസ് ബൗളര്‍മാര്‍ പരാജയമായി. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പോലും ആധിപത്യം പുലര്‍ത്താന്‍ പൊള്ളാര്‍ഡിനും സംഘത്തിനും സാധിച്ചില്ല. സൂപ്പര്‍ 12 റൗണ്ടിലെ വിന്‍ഡീസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ടീം ഇംഗ്ലണ്ടിനോട് നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു.
വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി ക്വിന്റണ്‍ ഡീ കോക്ക് അവസാന നിമിഷം പിന്മാറിയതോടെ തുടക്കത്തിലെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി. ഓപ്പണിങ് വിക്കറ്റില്‍ വിന്‍ഡീസ് ഓപ്പണര്‍മാര്‍ മികച്ച തുടക്കമിട്ടെങ്കിലും കൃത്യതയാര്‍ന്ന ബൗളിംഗിലൂടെയും ഫീല്‍ഡിംഗിലൂടെയും വിന്‍ഡീസ് കരുത്തിനെ 143 റണ്‍സിലൊതുക്കി.
144 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തിരിച്ചടിയേറ്റു. നാലു റണ്‍സ് മാത്രമെടുക്ക ക്യാപ്റ്റന്‍ തെംബാ ബാവുമ ആന്ദ്രെ റസലിന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി. അനാവശ്യ റണ്ണിന് ശ്രമിച്ച താരത്തെ ആന്ദ്രെ റസ്സല്‍ റണ്‍ ഔട്ടാക്കി. വെറും രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
ബാവുമയ്ക്ക് പകരം റാസ്സി വാന്‍ ഡെര്‍ ഡ്യൂസനാണ് ക്രീസിലെത്തിയത്. ഡ്യൂസനും മറ്റൊരു ഓപ്പണറായ റീസ ഹെന്‍ഡ്രിക്സും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റി. 7.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 50 കടത്തി. വൈകാതെ ഡ്യൂസനും ഹെന്‍ഡ്രിക്സും അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
എന്നാല്‍ മികച്ച രീതിയില്‍ മുന്നോട്ടുപോയ ഈ കൂട്ടുകെട്ട് അകിയല്‍ ഹൊസെയ്ന്‍ പൊളിച്ചു. 30 പന്തുകളില്‍ നിന്ന് 39 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്സിനെ ഷിംറോണ്‍ ഹെറ്റ്മെയറുടെ കൈയിലെത്തിച്ച് ഹൊസെയ്ന്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചു. തകര്‍പ്പന്‍ ക്യാച്ചാണ് ഹെറ്റ്മെയര്‍ ഗ്രൗണ്ടില്‍ പുറത്തെടുത്തത്.
ഹെന്‍ഡ്രിക്സിന് പകരം എയ്ഡന്‍ മാര്‍ക്രമാണ് ക്രീസിലെത്തിയത്. മാര്‍ക്രം അടിച്ചുതകര്‍ത്തതോടെ ദക്ഷിണാഫ്രിക്ക സ്കോര്‍ ഉയരാന്‍ തുടങ്ങി. 14 ഓവറില്‍ ടീം സ്കോര്‍ 100 കടന്നു. ഡ്യൂസന് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ മാര്‍ക്രം അനായാസം ബാറ്റ് ചലിപ്പിച്ചു.
ഡ്യൂസനും ഫോം കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ചു. പിന്നാലെ മാര്‍ക്രം അര്‍ധസെഞ്ചുറി നേടി. തൊട്ടടുത്ത പന്തില്‍ സിംഗിളും നേടി താരം ടീമിന് വിജയം നേടിക്കൊണ്ടുത്തു. മാര്‍ക്രം വെറും 26 പന്തുകളില്‍ നിന്ന് നാല് സിക്സിന്റെയും രണ്ട് ഫോറിന്റെയും അകമ്ബടിയോടെ 51 റണ്‍സെടുത്തും ഡ്യൂസന് 51 പന്തുകളില്‍ നിന്ന് 43 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസിന്റെ അര്‍ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 35 പന്തില്‍ 56 റണ്‍സെടുത്ത ലൂയിസാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. വമ്ബനടിക്കാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ വിന്‍ഡീസിനെ എവിന്‍ ലൂയിസ് ഒറ്റക്ക് ചൂമലിലേറ്റുകയായിരുന്നു. പവര്‍ പ്ലേ ഓവറുകളിലടക്കം തപ്പിത്തടഞ്ഞ ലെന്‍ഡല്‍ സിമണ്‍സ് ടെസ്റ്റ് ബാറ്റിംഗുമായി ആരാധകരെ അമ്ബരപ്പിച്ചപ്പോള് ഓപ്പണിങ് വിക്കറ്റില്‍ ലൂയിസിന്റെ ബാറ്റിങ് മികവില്‍ വിന്‍ഡീസ് 10.3 ഓവറില്‍ 73 റണ്‍സടിച്ചു. സിമണ്‍സ് പുറത്തായശേഷം എത്തിയ നിക്കോളാസ് പുരാനും(7 പന്തില്‍ 12) ക്രീസില്‍ അധികനേരം നിന്നില്ല. പുരാന് പിന്നാലെ 35 പന്തില്‍ 16 റണ്‍സെടുത്ത ടെസ്റ്റ് ലെന്‍ഡല്‍ സിമണ്‍സിന്റെ ടെസ്റ്റ് ഇന്നിങ്സ് റബാദ അവസാനിപ്പിച്ചു.
സിമണ്‍സും പുരാനും പുറത്തായശേഷം ക്രീസിലെത്തിയ ക്രിസ് ഗെയ്ല് പ്രതീക്ഷ നല്‍കിയെങ്കിലും കാര്യമായൊന്നും ചെയ്യാതെ മടങ്ങി. 12 പന്തില്‍ ഒരു സിക്സ് മാത്രം പറത്തിയ ഗെയ്ല് നേടിത് 12 റണ്‍സ്. മധ്യനിരയില്‍ ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് നടത്തിയ ചെറുത്തുനില്‍പ്പാണ് വിന്‍ഡീസിനെ 100 കടത്തിയത്. 20 പന്തില്‍ 26 റണ്‍സെടുത്ത പൊള്ളാര്‍ഡ് അവസാന ഓവറില്‍ പുറത്തായത് വിന്‍ഡീസിന് തിരിച്ചടിയായി.
വമ്പനടിക്കാരായ പൊള്ളാര്‍ഡും റസലുമെല്ലാം ക്രീസിലുണ്ടായിട്ടും അവസാന മൂന്നോവറില്‍ വിന്‍ഡീസിന് നേടാനായത് 22 റണ്‍സ് മാത്രം. പ്രിട്ടോറിയസ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായ വിന്‍ഡീസ് ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡ്വെയ്ന്‍ പ്രിട്ടോറിയസ് മൂന്നുവിക്കറ്റ് സ്വന്തമാക്കി. കേശവ് മഹാരാജ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗിസോ റബാദ, ആന്റിച്ച് നോര്‍ക്യെ എന്നിവര്‍ ഒരോ വിക്കറ്റ് നേടി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)