
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം തുറന്ന തിരുവനന്തപുരം മൃഗശാലക്ക് മുന്നിലാണ് മൃഗശാലയെയും മ്യൂസിയത്തെയും കുറിച്ച് അറിയാന്‍ ക്യൂ ആര് കോഡ് സ്ഥാപിച്ചത്. സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഈ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താല്‍ അവിടത്തെ എല്ലാ വിവരങ്ങളും അറിയാം.
'ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യൂ; മ്യൂസിയം-മൃഗശാല വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ അറിയാം.'- ഓരോ മൃഗങ്ങളെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കില്‍ അറിയാം. കൂടാതെ ടോയ്ലെറ്റ്, കുടിവെള്ളം അടക്കം മ്യൂസിയത്തിനുള്ളിലെ സൗകര്യങ്ങളെ സംബന്ധിച്ചും അറിയാം. മന്ത്രി ജെ. ചിഞ്ചുറാണിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ ഏറെനാളായി അടച്ചിരുന്ന മൃഗശാല തിങ്കളാഴ്ച തുറന്നു. ആദ്യദിവസമായതിനാല്‍ വളരെ കുറച്ച് സന്ദര്‍ശകര്‍ മാത്രമാണുണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമാണ് പ്രവേശനവും അതിനുള്ളിലെ ഇടപഴകലും.
കോവിഡിനെ തുടര്‍ന്ന് ഏറെനാള്‍ അടച്ചിട്ടിരുന്ന മൃഗശാല കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ചുവരെ തുറന്നുപ്രവര്‍ത്തിച്ചു. കേരളത്തില്‍ വീണ്ടും കോവിഡ് രൂക്ഷമായതിനെ തുടര്‍ന്നാണ് വീണ്ടും അടച്ചത്. കോവിഡിനുശേഷം മ്യൂസിയം നേരത്തേ തുറന്നിരുന്നു. ഇവിടെ പ്രഭാത സവാരിയും അനുവദിച്ചിരുന്നു.
ഇപ്പോള്‍ മൃഗശാലയും തുറന്നതിന്റെ അടിസ്ഥാനത്തില്‍ പുതിയ കാഴ്ചയൊരുക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മൃഗങ്ങളെ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് മൃഗശാല സൂപ്രണ്ട് അനില്‍കുമാര്‍ പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)