
പ്രഭാസിന് ഇന്ന് 42-ാം പിറന്നാള്‍. വെങ്കട് സൂര്യനാരായണ പ്രഭാസ് രാജു എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരെങ്കിലും പ്രഭാസ് എന്നാണ് സിനിമാ ലോകത്ത് അറിയപ്പെടുന്നത്. തെലുങ്ക് സിനിമാ ലോകത്ത് തന്റേതായ സ്ഥാനമുറപ്പിക്കാന്‍ പ്രഭാസിന് മുതല്‍ക്കൂട്ടായുള്ളത് അദ്ദേഹത്തിന്റെ ഒത്ത ശരീരവും ഉയരവും തന്നെയാണ്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് പ്രഭാസ്. ജനപ്രീതി കൊണ്ടും ഓരോ സിനിമയ്ക്കും വാങ്ങുന്ന പ്രതിഫലം കൊണ്ടും മൂന്ന് തവണയാണ് അദ്ദേഹം ഫോര്‍ബ്സ് ഇന്ത്യ സെലിബ്രിറ്റി 100 ലിസ്റ്റിൽ സ്ഥാനം നേടിയത്. 2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് സിനിമാ ലോകത്തേക്ക് ചുവടുവെയ്ക്കുന്നത്.
ഒട്ടുമിക്ക ചിത്രങ്ങളിലൂടെയും പ്രഭാസ് പ്രശസ്തനാണെങ്കിലും മലയാളികള്കളുള്പ്പെടെ അദ്ദേഹത്തിനെ ഏറ്റെടുത്തത് എസ്.എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെയാണ്.ബാഹുബലി ഒന്നാം ഭാഗവും രണ്ടാം ഭാഗവും മലയാളികള്‍ക്കും ലോകമുള്‍പ്പെടെയുള്ള സിനിമാ പ്രേമികള്‍ക്കും ഇന്നും ആവേശമാണ്. ആദിപുരുഷ്, രാധേശ്യാം എന്നീ രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കായാണ് പ്രഭാസ് ആരാധകര്‍ ഇനി ആവേശത്തോടെ കാത്തിരിക്കുന്നത്. ഇരുചിത്രങ്ങളും അടുത്ത വര്‍ഷമാണ് റിലീസിനെത്തുക.
തെലുങ്ക് ആക്ഷന്‍ ഡ്രാമ ചിത്രമായ മിര്‍ച്ചി സംവിധാനം ചെയ്തത് കൊര്‍ത്തല ശിവയാണ്. പ്രഭാസ്, അനുഷ്ക ഷെട്ടി, റിച്ച ഗംഗോപദ്യായ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2013ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ തെലുങ്ക് ചിത്രം കൂടിയായിരുന്നു മിര്‍ച്ചി. മൂന്നാമത് സൗത്ത് ഇന്ത്യന്‍ മൂവി അവാര്‍ഡില്‍ മികച്ച നടന് (തെലുങ്ക്), 61-ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡില്‍ മികച്ച നടന്, 2013 നന്ദി അവാര്‍ഡില്‍ മികച്ച നടന് എന്നിങ്ങനെ മൂന്ന് അവാര്‍ഡുകളാണ് പ്രഭാസ് ഈ ചിത്രത്തിലൂടെ നേടിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)