
കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) വ്യവസായ മേഖലയ്ക്ക് വേണ്ടി 5ജി അധിഷ്ഠിത ഇന്‍ഡ്സ്ട്രി 4.0 സംവിധാനംപരീക്ഷിക്കുന്നതിനായി എല്‍ടിഇ, 5ജി സൊലൂഷന് പ്ലാറ്റ്ഫോം ദാതാക്കളായ അതോനെറ്റുമായിധാരണയിലെത്തി. ഈ പങ്കാളിത്തത്തില്‍ സ്മാര്‍ട്ട് കണ്‍സ്ട്രക്ഷന്‍, സ്മാര്‍ട്ട് വെയര്‍ഹൗസ്, സ്മാര്ട്ട്അഗ്രികര്ച്ചര്, സ്മാര്‍ട്ട് തൊഴിലിടങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ 5ജിയുടെസംരംഭ ഉപയോഗ സാധ്യതകളുടെ പ്രകടനവും ഉള്‍പ്പെടുന്നു.
ഇരുകമ്പനികളും തമ്മിലുള്ള സാങ്കേതിക സഹകരണം നിര്‍മാണം, റെയില്‍വേ, വെയര്‍ഹൗസ്, ഫാക്ടറികള്‍ തുടങ്ങിയവ പോലുള്ള പ്രാഥമിക ഉല്പന്ന വ്യവസായങ്ങളിലെ ആപ്ലിക്കേഷനുകളുടെനിയന്ത്രണവും നിശിതമായ നിരീക്ഷണവും ഉയര്‍ന്ന വിശ്വാസ്യതയും വിലയിരുത്തും. രാജ്യത്ത്മികച്ച 5ജി ഉപയോഗ സാധ്യത സൃഷ്ടിക്കുന്നതിനായി ഭാരത സര്‍ക്കാരിന്റെ ടെലികോം വകുപ്പ്അനുവദിച്ച 5ജി സ്പെക്ട്രത്തിലായിരിക്കും പരീക്ഷണങ്ങള്‍ നടക്കുക.
ചെറുതും വലുതുമായ സംരംഭങ്ങള്‍ക്കായി സ്മാര്‍ട്ട് സാങ്കേതിക വിദ്യയും സംവിധാനങ്ങളുംസജ്ജമാക്കുന്നതില് വി ബിസിനസ്സിന് ശ്രദ്ധേയമായ പങ്കാളിത്തമുണ്ടെന്നും അതോനെറ്റുമായുള്ളകമ്പനിയുടെ സഹകരണം ഭാവിയില്‍ രാജ്യത്തെ ഡിജിറ്റല്‍ സമ്പദ്ഘടനയുടെ വന്തോതിലുള്ളവളര്ച്ചയ്ക്ക് പ്രേരക ശക്തിയാകുമെന്നും വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ചീഫ്എന്റര്പ്രൈസ് ബിസിനസ് ഓഫീസര്‍ അഭിജിത് കിഷോര്‍ പറഞ്ഞു.
ഈ പങ്കാളിത്തത്തിലൂടെ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ അതോനെറ്റ് വികസിപ്പിച്ചിട്ടുള്ളസാങ്കേതിക സംവിധാനങ്ങള്‍ 5ജി ഇന്‍ഡ്സ്ട്രി 4.0 സംവിധാനം കെട്ടിപ്പടുക്കുന്നതിന്ഉപയോഗിക്കാന് കഴിയുമെന്ന് അതോനെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗിയാന്‍ലൂക്ക വെറിന്പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)