
സിയോള്‍: ദക്ഷിണ കൊറിയയില്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി പ്രക്ഷോഭം. ഏറെ പ്രചാരം നേടിയ 'സ്ക്വിഡ് ഗെയിം' എന്ന സീരീസിലെ കഥാപാത്രങ്ങളായി, ചുവന്ന നിറത്തിലുള്ള ജംപ് സ്യൂട്ടുകളും, മുഖം മൂടിയും ധരിച്ചായിരുന്നു ആയിരങ്ങള്‍ സിയോള്‍ നഗരത്തില്‍ ഒത്തുകൂടിയത്.
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ സാഹചര്യത്തിലാണ് കൊറിയന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. അസമത്വം തകരട്ടെ, യുവാക്കള്‍ക്ക് സുരക്ഷിതമായ ജോലി തുടങ്ങിയ മുദ്രാവാക്യങ്ങളും കൊടികളും പ്രതിഷേധത്തിന്റെ ഭാഗമായി.
അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും അന്യായമായി സംഘം ചേര്‍ന്നതിനും സിയോള്‍ ഭരണകൂടം തൊഴിലാളി നേതാക്കള്‍ക്കെതിരെ കേസെടുത്തു. സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും, പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും കെ.സി.ടി.യു വക്താവ് ഹാന്‍ സാംഗ്ജിന്നിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)