
ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമ ഭീമന്മാരായ ഫേസ്ബുക്ക് പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നതായി റിപോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫേസ്ബുക്ക് അതിന്റെ മാതൃകമ്പനിക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
‘മെറ്റാവേഴ്സ്’ എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ് ടെക്നോളജി ബ്ലോഗ് ആയ ‘ദ വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് കോടി ഡോളറാണ് മെറ്റാവേഴ്സ് നിര്‍മിക്കുന്നതിനായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റിന്റെ ഭാവിയാണ് മെറ്റാവേഴ്സ് എന്നാണ് ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്. മെറ്റാവേഴ്സിന് വേണ്ടി ഒരു പ്രൊഡക്റ്റ് ടീം രൂപീകരിക്കുമെന്ന് ഫേസ്ബുക്ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് റിയാലിറ്റി ലാബിന്റെ ഭാഗമായാണ് മെറ്റാവേഴ്സ് സംഘം പ്രവര്‍ത്തിക്കുക.
ഒക്ടോബര്‍ 28ന് നടക്കുന്ന ഫെയ്സ്ബുക്കിന്റെ വാര്‍ഷിക കണക്ട് കോണ്‍ഫറന്‍സില്‍ മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണ് പറയുന്നത്. ഫേസ്ബുക്ക് പ്ലാറ്റ്ഫോം നിലവിലുള്ളത് പോലെ തുടരുന്നതിനാല്‍ പേര് മാറ്റം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിലവിലുള്ള വിവാദങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്റെ ഭാഗമായി സോഷ്യല്‍മീഡിയ ലേബല്‍ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)