
മഹീന്ദ്ര ഥാറിന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഥാറിന്റെ അഞ്ച് ഡോർ പതിപ്പിനെ അവതരിപ്പിക്കാനാണ് മഹീന്ദ്രയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പരീക്ഷണയോട്ടങ്ങൾ നടത്തുന്ന അഞ്ച് ഡോർ പതിപ്പ് 2023ൽ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതുകൂടാതെ പുതിയ ബൊലേറോ, സ്കോർപ്പിയോ തുടങ്ങി 9 വാഹനങ്ങൾ സമീപഭാവിയിൽ പുറത്തിറക്കുമെന്നും മഹീന്ദ്ര പറയുന്നു. എസ്യുവി വിപണിയിലെ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ഥാർ അടക്കം പുതിയ വാഹനങ്ങളുടെ വരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ 5 ഡോര്‍ പതിപ്പിന്റെ സ്റ്റൈലിംഗ് നിലവിലെ മോഡലിന് സമാനമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്ജിന് 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്ജിന് 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മാനുവല്‍ ട്രാന്സ്മിഷനൊപ്പം എല്‍എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്. ഈ മെക്കാനിക്കല്‍ ഫീച്ചേഴ്സുകളിലും 5 ഡോര്‍ പതിപ്പിന് കാര്യമായി മാറ്റമുണ്ടാകാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)